ന്യൂഡല്‍ഹി ജൂലൈ 11: കര്‍ണാടകയില്‍ നിന്ന് രാജിവെച്ച പത്ത് എംഎല്‍എമാരോടും സ്പീക്കര്‍ രമേഷ് കുമാറിന് മുമ്പാകെ ഹാജരാകാന്‍ സുപ്രീംകോടതി വ്യാഴാഴ്ച നിര്‍ദ്ദേശിച്ചു. തീരുമാനമെടുക്കാന്‍ സ്പീക്കറോട് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദ്ദേശിച്ചു.
സ്പീക്കറിനെ കാണാനായി എംഎല്‍എമാര്‍ മുംബൈയില്‍ നിന്നും ബംഗളൂരിലേക്ക് പോകും. ഇവരെയെല്ലാം ഒന്നിച്ച് കാണാനായി സ്പീക്കര്‍ വിസമ്മതിച്ചെന്നും അവരുടെ അപേക്ഷയില്‍ ആരോപിക്കുന്നു.
എംഎല്‍എമാര്‍ക്ക് വേണ്ട സുരക്ഷ നല്‍കണമെന്ന് കര്‍ണാടക ഡിജിപി നിര്‍ദ്ദേശിച്ചു. കേസിന്റെ വാദം കേള്‍ക്കല്‍ ജൂലൈ 12ലേക്ക് മാറ്റി.
വെള്ളിയാഴ്ച്ചക്കകം പുരോഗതികള്‍ കോടതിയെ അറിയിക്കണമെന്ന് രഞ്ചന്‍ ഗോഗോയി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.