ന്യൂഡല്‍ഹി ജൂലൈ 11: കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച പത്ത് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേരാനായി ബുധനാഴ്ച അമിത് ഷായെ കാണും. വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡയെയും സന്ദര്‍ശിക്കും. മുഖ്യമന്ത്രി പ്രമോദ് സവാന്ത് അവരെ അനുഗമിക്കും.
ചന്ദ്രകാന്ത് കവലേക്കര്‍, അടനാസിയോ മോന്‍സറേറ്റ്, ജെനിഫര്‍, നീലകാന്ത്, ടോണി ഫെര്‍ണാണ്ടസ്, ഫ്രാന്‍സിസ് തുടങ്ങിയവരാണ് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ചത്. പ്രതിപക്ഷത്തില്‍ നിന്ന് വന്നവരും ചേര്‍ന്ന് ബിജെപി സര്‍ക്കാരിനെ ശക്തിപ്പെടുത്തുമെന്ന് പ്രമോദ് സവാന്ത് പറഞ്ഞു.
പ്രമോദ് സവാന്തിന്‍റെ പ്രവര്‍ത്തനശൈലി ഞങ്ങള്‍ കണ്ടിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ പുരോഗതിക്കായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തിന്‍റെയൊപ്പം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുവെന്നും രാജിവെച്ചശേഷം ചന്ദ്രകാന്ത് കവാല്‍ക്കര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യമായാണ് ഞങ്ങള്‍ ബിജെപിയിലേക്ക് ചേര്‍ന്നതെന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വേര്‍പാട് ഗോവയിലും ദേശീയ തലത്തിലും പാര്‍ട്ടിയുടെ പരാജയമാണെന്നും കവാല്‍ക്കര്‍ പറഞ്ഞു.

