ന്യൂഡല്‍ഹി ജൂലൈ 11: അയോദ്ധ്യ കേസിന്‍റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി. ജസ്റ്റിസ് ഖാലിഫുള്ളയുടെ നേതൃത്വത്തിലുള്ള സമിതിയോട് ജൂലൈ 18ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സമിതിക്ക് തര്‍ക്കം അവസാനിപ്പിക്കാന്‍ കഴിയാത്ത പക്ഷം ജൂലൈ 25ന് ശേഷം കേസിന്‍റെ വാദം കേള്‍ക്കാന്‍ ആരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് പറഞ്ഞു.
മധ്യസ്ഥതയില്‍ കാര്യമായ പുരോഗതിയില്ലാന്ന് ഹിന്ദുക്കളുടെ ഭാഗത്ത് നിന്നും, കാര്യമായ പുരോഗതിയുണ്ടെന്ന് ന്യനൂപക്ഷ സമൂഹവും അറിയിച്ചു.

