ഏതന്‍സ് ജൂലൈ 8: ന്യൂ ഡമോക്രസി പാര്‍ട്ടി നേതാവ് കിരിയാക്കോസ് മിസ്തോകാക്കിസാണ് പുതിയ പ്രധാനമന്ത്രി. ഇടതുപാര്‍ട്ടിയായ സിരിസ നേതാവ് അലക്സി സിപ്രസിനെയാണ് കിരിയാക്കോസ് പരാജയപ്പെടുത്തിയത്. 31.5 ശതമാനം വോട്ട് സിരിസ പാര്‍ട്ടി നേടിയപ്പോള്‍, 39.8 ശതമാനം വോട്ടാണ് ന്യൂ ഡമോക്രസി പാര്‍ട്ടി നേടിയത്. തൊഴിലില്ലായ്മയും സാമ്പത്തിക പരിഷ്ക്കരണ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതുമാണ് സിരിസയ്ക്ക് തിരിച്ചടിയായത്.
‘ഗ്രീസിനെ മാറ്റിമറിക്കാനായി ജനവിധിയ്ക്കായി ഞാന്‍ ചോദിച്ചു, നിങ്ങളത് നല്‍കി’. ഇന്നുമുതല്‍ ബുദ്ധിമുട്ടേറിയതും എന്നാല്‍ മനോഹരവുമായ യുദ്ധം ആരംഭിക്കുകയാണെന്നും, വിജയത്തിനുശേഷം നടത്തിയ പ്രസംഗത്തില്‍ കിരിയാക്കോസ് പറഞ്ഞു.

