ന്യൂഡല്‍ഹി ജൂലൈ 8: ഉത്തര്‍പ്രദേശിലെ ആഗ്രയിലുണ്ടായ ബസപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തന്റെ അനുശോചനം രേഖപ്പെടുത്തി. 29 പേരാണ് അപകടത്തില്‍ മരിച്ചത്.
ആഗ്രയിലുണ്ടായ അപകടത്തില്‍ കടുത്ത ദുഃഖമുണ്ട്. മരിച്ചുപോയവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും ഭരണസമിതിയോടും അപകടം ബാധിച്ചവര്‍ക്ക് വേണ്ടുന്ന സഹായം ലഭ്യമാക്കാനും മോദി നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച രാവിലെ യമുനാ എക്സ്പ്രസ്പാതയിലാണ് 29 പേരുടെ ജീവനെടുത്ത അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ലഖ്നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥന് ബാബ്ലു കുമാര്‍ പറഞ്ഞു. അപകടത്തെപ്പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ സംഘത്തിനെ നിയോഗിക്കുകയും ചെയ്തു.

