ന്യൂഡല്‍ഹി ജൂലൈ 3: ജൂലൈ 5ന് അവതരിപ്പിക്കുന്ന കേന്ദ്രഡബഡ്ജറ്റ് 2019 ല്‍ നികുതിയില്‍ കുറവും പുതിയ പരിഷ്ക്കരണവും പ്രതീക്ഷിച്ച് ജനങ്ങള്‍. ഇടക്കാല ബഡ്ജറ്റില്‍ മോദി സര്‍ക്കാര്‍ ആദായനികുതി തന്നിരുന്നു. അതിലും ഇടത്തരക്കാര്‍ക്ക് ആനുകൂല്ല്യമൊന്നും പ്രഖ്യാപിച്ചിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഒഴിവാക്കിയതില്‍ നിന്ന് 1500 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സാമ്പത്തികവിദഗ്ധര്‍ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ വിദ്യാഭ്യാസ-ആരോഗ്യ ചിലവുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍. 1500 രൂപ അതിന് വളരെ കുറവാണ്. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇത് 5000 രൂപയാക്കി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറയുന്നു.
ജൂലൈ 5ന് ലോക്സഭയില്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. നിര്‍മ്മലയുടെ ആദ്യത്തെ ബഡ്ജറ്റ് അവതരണമാണിത്.
ജനങ്ങളെ ആരോഗ്യമുള്ളവരും ശക്തരാക്കുകയുമാണ് മോദി സര്‍ക്കാറിന്‍റെ ഒരു അജണ്ഡ. അതിനായി അവര്‍ തുടങ്ങിയ പദ്ധതിയാണ് ‘ആയുഷ്മാന്‍ ഭാരത്’. 60 വയസ്സില്‍ താഴെയുള്ളവര്‍ക്കായാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. 25,000 രൂപയില്‍ നിന്നും 35,000 ആക്കി ഉയര്‍ത്താം. അത് 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കും ഫലപ്രദമാക്കണം.