സ്വദേശാഭിമാനി-കേസരി അവാര്‍ഡ് ടി.ജെ.എസ്. ജോര്‍ജ്ജിന് സമ്മാനിച്ചു

തിരുവനന്തപുരം ജൂലൈ 2: പ്രമുഖ മാധ്യമപ്രവര്‍ത്തകനും പത്രാധിപനുമായ ടി.ജെ.എസ് ജോര്‍ജ്ജ് 2017ലെ സ്വദേശാഭിമാനി-കേസരി അവാര്‍ഡിന് അര്‍ഹനായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണിത്. തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡ് നല്‍കിയത്. മാധ്യമങ്ങളുടെ സാമൂഹ്യസേവനം വാണിജ്യ താത്പര്യങ്ങള്‍ക്കായാണെന്നും അദ്ദേഹം പറഞ്ഞു.

പത്രപ്രവര്‍ത്തകരും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള കച്ചവട ഇടപാടുകള്‍ പരസ്യമായ രഹസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലകവും ഒരു ലക്ഷം രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്.

ജോര്‍ജ്ജ് ഇപ്പോള്‍ ‘ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സി’ന്‍റെ എഡിറ്റോറിയല്‍ ഉപദേശക പദവി വഹിക്കുന്നു.

ചെയര്‍മാന്‍ ഡോ സെബാസ്റ്റ്യന്‍ പോള്‍, അംഗങ്ങളായ പാര്‍വ്വതി ദേവി, എന്‍.പി രാജേന്ദ്രന്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ജോര്‍ജ്ജിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 2011ല്‍ പത്മഭൂഷണ്‍ അവാര്‍ഡിനര്‍ഹനായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →