ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് അദ്ധ്യക്ഷത വഹിച്ച് മോദി

ന്യൂഡല്‍ഹി ജൂലൈ 2: പാര്‍ലമെന്‍റില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ബഡ്ജറ്റ് യോഗത്തില്‍ ബി.ജെ.പി പാര്‍ലമെന്‍റ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടത്തി. പാര്‍ട്ടി വര്‍ക്കിങ്ങ് പ്രസിഡന്‍റായി ജെ.പി.നഡ്ഡയെ ചൊവ്വാഴ്ച സ്ഥാനോരാഹണം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ പ്രസിഡന്‍റുമായ അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യോഗത്തില്‍ അദ്ധ്യക്ഷപദവിയലങ്കരിച്ചത്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ നഡ്ഡയെ അനുമോദിച്ചു.

രാജ്യസഭാംഗങ്ങളായിരുന്ന തെലുങ്കുദേശം പാര്‍ട്ടിയിലെ നാല് എം.പിമാര്‍ ബി.ജെ.പിയിലേക്ക് ചേര്‍ന്നതിനുശേഷമുള്ള് ആദ്യ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം കൂടിയാണിത്.

രാജ്യസഭ എം.പിയും രാജസ്ഥാന്‍ ബി.ജെ.പി അദ്ധ്യക്ഷനുമായിരുന്ന മദന്‍ ലാല്‍ സൈനിയുടെ മരണത്തില്‍ അനുശോചിച്ച് ജൂണ്‍ 25നായിരുന്നു ഇതിനുമുന്‍പ് യോഗം കൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →