ശ്രീനഗര്‍ ജൂലൈ 2: ഉത്തര്‍പ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകന്‍ അമര്‍നാഥിലേക്കുള്ള വഴിമധ്യേ ഹൃദയാഘാതം മൂലം മരിച്ചെന്ന് ചൊവ്വാഴ്ച ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള അസ്സാറാമിന്‍റെ മകന്‍ കൃഷേന്‍ (65) ആണ് ഷേഷാങ്ങില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്.പെട്ടെന്ന് തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിതീകരിച്ചു.