ബംഗളൂരു ജൂലൈ 1: കോണ്‍ഗ്രസ്സ് എം.എല്‍.എ ആനന്ദ് സിങ്ങിന്റെ രാജി സ്പീക്കര്‍ രമേഷ് കുമാര്‍ സ്വീകരിച്ചില്ല.
മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തലവനായിട്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ കോണ്‍ഗ്രസ്സിലോ ജെ.ഡി.എസിലോ ഉള്‍പ്പെട്ട ആരുടെ കൈയ്യില്‍ നിന്നും താന്‍ രാജിക്കത്ത് സ്വീകരിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
താന്‍ വാടകവീട്ടിലാണ് താമസിക്കുന്നതെന്നും ആനന്ദ് ആരുടെ കൈയ്യിലാണ് രാജി കൊടുത്തതെന്ന് തനിക്കറിയില്ലായെന്നും അതിനെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും രമേഷ് മാധ്യമങ്ങളോട് പറഞ്ഞു.
സ്പീക്കര്‍ക്ക് താന്‍ രാജി സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് അദ്ദേഹം സ്വീകരിച്ചിട്ടില്ലെങ്കില്‍ വീണ്ടും സമര്‍പ്പിക്കുമെന്നും ഗവര്‍ണര്‍ വാജുഭായ് വാലയെ കാണാന്‍ രാജ് ഭവനിലെത്തിയ ആനന്ദ് വ്യക്തമാക്കി.
ആദ്യം ഗവര്‍ണറെ കാണട്ടെയെന്നും അതിനുശേഷം വ്യക്തമാക്കാമെന്നും, രാജിയുടെ കാരണം ചോദിച്ച മാധ്യമത്തിന് ആനന്ദ് മറുപടി നല്‍കി.