രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 26 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് ഉയരുന്നു; മരണനിരക്കും കുറയുന്നു. ന്യൂ ഡല്‍ഹി

August 30, 2020

ന്യൂഡെൽഹി:കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് ശ്രദ്ധേയനേട്ടം. രോഗമുക്തരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ആശുപത്രികളില്‍ ചികില്‍സയിലുള്ളവരും വീടുകളില്‍ ചികില്‍സയിലുള്ള ഗുരുതരമല്ലാത്ത കോവിഡ് രോഗികളും ദിനം പ്രതി സുഖം പ്രാപിച്ചു വരികയാണ്. ”നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ട്രീറ്റ്മെന്റ് പ്രോട്ടോക്കോള്‍” എന്ന് കോവിഡ് ദേശീയ ചികില്‍സാ മാനദണ്ഡം രാജ്യമൊട്ടാകെ കൃത്യമായി നടപ്പാക്കാനായതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ഇന്ന് 26 ലക്ഷം കടന്നു.പരിശോധന, രോഗനിര്‍ണയം, ചികില്‍സ എന്നിവ കൃത്യമായ രീതിയില്‍ നടപ്പാക്കാനാന്‍ കഴിഞ്ഞതിലൂടെ 2,648,998 രോഗികളാണ് ഇതുവരെ സുഖം പ്രാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 65,050 പേരാണ് രോഗമുക്തരായത്. ഉയര്‍ന്ന മരണനിരക്ക് കാണിക്കുന്ന സംസ്ഥാനങ്ങളുമായി കേന്ദ്രം കൃത്യമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. അത്യാഹിത വിഭാഗത്തില്‍ കഴിയുന്നവരുടെ പരിചരണത്തിനായി വിദഗ്ധ ഡോക്ടര്‍മാരെയാണ് നിയോഗിക്കുന്നത്. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ടെലി-കണ്‍സള്‍ട്ടേഷന്‍ സെഷനുകളിലൂടെ ന്യൂ ഡെല്‍ഹി എയിംസ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഡോക്ടര്‍മാര്‍ക്ക് വേണ്ട ഉപദേശനിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. ആംബുലന്‍സ് സേവനങ്ങള്‍ സമയാസമയം ലഭ്യമാക്കുന്നതിലൂടെ സമയത്ത് രോഗികളെ ചികില്‍സാകേന്ദ്രങ്ങളിലെത്തിക്കുകയും അവര്‍ക്ക് വേണ്ട ഓക്‌സിജന്‍, സ്റ്റിറോയിഡുകള്‍, മറ്റു ജീവന്‍രക്ഷാമരുന്നുകള്‍ എന്നിവ നല്‍കി അവരെ മരണത്തില്‍ നിന്ന് രക്ഷിക്കാനായി. ഇതിന്റെയെല്ലാം ഫലമായ രാജ്യത്തെ രോഗമുക്തി നിരക്ക് 76.47% ലെത്തിക്കാനായി. ആഗോള ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തെ മരണനിരക്കും കുറയുകയാണ്. 1.81% ലെത്തി നില്‍ക്കുകയാണിത്. അതേ സമയം രോഗമുക്തി നിരക്ക് ഉയരുന്ന പ്രവണതയാണ് കാണുന്നത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 21.72 ശതമാനം(752,424 പേര്‍) മാത്രമാണ് ഇനി ചികില്‍സയിലുള്ളത്. അതായത് രോഗികളേക്കാള്‍ 19 ലക്ഷം പേര്‍ സുഖം പ്രാപിച്ചു. കോവിഡ് 19 നെ കുറിച്ചുള്ള സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, എന്നിവയെക്കുറിച്ചുള്ള ആധികാരികവും ഏറ്റവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/, nd @MoHFW_INDIA എന്നിവ സന്ദര്‍ശിക്കുക: കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ക്ക് technquery.covid19@gov.in എന്ന വിലാസത്തിലും മറ്റ് സംശയങ്ങള്‍ക്ക് ncov2019@gov.in ലും @CovidIndiaSeva ലും ഇമെയില്‍ ചെയ്യാവുന്നതാണ്. കോവിഡ് 19 നെക്കുറിച്ചുള്ള സംശയങ്ങള്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയ ഹെല്‍പ്പ്ലൈന്‍ നമ്പറായ +91-11-23978046 ലും അല്ലെങ്കില്‍ 1075 (ടോള്‍ ഫ്രീ)എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോവിഡ് 19 നുമായി ബന്ധപ്പെട്ട ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf ല്‍ ലഭ്യമാണ്. ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1649587

പ്രതിദിന രോഗമുക്തി നിരക്കില്‍ ഇന്ത്യ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍

August 16, 2020

ന്യൂഡെൽഹി: കോവിഡ് 19 കേസുകളില്‍ ഒരു ദിവസം കൊണ്ട് ഏറ്റവുമധികം രോഗമുക്തി രേഖപ്പെടുത്തി ഇന്ത്യ മറ്റൊരു റെക്കോഡ് നേട്ടത്തിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 57,381 പേര്‍ സുഖം പ്രാപിച്ചു. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 70% കവിഞ്ഞതോടെ കൂടുതല്‍ രോഗികള്‍ സുഖം പ്രാപിക്കുന്നതായി ഉറപ്പു വരുത്തുന്നുണ്ട്. …