കുമളി മൂന്നാർ സംസ്ഥാന പാതയിൽ വാഹനാപകടങ്ങൾ പെരുകുന്നു

December 24, 2021

ഇടുക്കി: . കുമളി മൂന്നാർ സംസ്ഥാന പാതയിൽ വാഹനാപകടം നിത്യസംഭവമായി മാറുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി അഞ്ച് പേർക്ക് പരുക്ക് പരിക്കേറ്റു. 2021 ഡിസംബർ 22 ബുധനാഴ്ച വൈകുന്നേരം അമിതവേഗതയിൽ എത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് നെടുങ്കണ്ടം ടൗണിലുണ്ടായ അപകടത്തിൽ …

പാല്‍രാജിന്റെ പഴം-പച്ചക്കറിക്കട കാലിയാക്കി പടയപ്പ

December 22, 2021

മൂന്നാര്‍: മൂന്നാറിലെ കാട്ടുകൊമ്പന്‍ പടയപ്പ നാലാം തവണയും പാല്‍രാജിന്റെ പഴം പച്ചക്കറിക്കട ആക്രമിച്ച്‌ പഴങ്ങളും പച്ചക്കറികളും തിന്നുതീര്‍ത്തു. കണ്ണന്‍ദേവന്‍ കമ്പനി ഗ്രഹാംസ്‌ ലാന്‍ഡ്‌ എസ്റ്റേറ്റ്‌ ന്യൂ ഡിവിഷനിലെ പാല്‍രാജി(52)ന്റെ മൂന്നാര്‍ പോസ്‌റ്റ്‌ ഓഫീസിന്‌ സമീപമുളള കടയാണ്‌ കാട്ടാന കാലിയാക്കിയത്‌. മറച്ചുകെട്ടിയിരുന്ന പടുത …

പോക്സോകേസ് പ്രതി ആത്മഹത്യ ചെയതു.

December 3, 2021

മൂന്നാര്‍ : കുറ്റപത്രം വായിക്കുന്ന ദിവസം പ്രതി ആത്മഹത്യ ചെയ്തു. മൂന്നാർ ന്യുകോളനിയിൽ താമസിക്കുന്ന പാൽപ്പാണ്ടിയാണ് ആത്മഹത്യ ചെയ്തത്. മകന്റെ കുട്ടിയെ പീഡിച്ചിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. 2019 ലാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ കളിക്കുന്നതിനിടെ …

ഹോട്ടൽ ബിൽ നൽകാഞ്ഞതിന് കാളിദാസ് ജയറാം അടക്കമുള്ളവരെ ഹോട്ടലിൽ തടഞ്ഞുവച്ചു

November 19, 2021

മൂന്നാർ: യുവതാരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു. ഹോട്ടലിലെ ബിൽ തുക നൽകാത്തതിനെ തുടർന്നാണ് ഇവരെ തടഞ്ഞുവച്ചത് .സംഘം താമസിച്ച ഹോട്ടലിൽ മുറിവാടകയിനത്തിൽ ഒരു ലക്ഷത്തിലധികം രൂപയും ഒപ്പം റെസ്റ്റോറന്റ് ബില്ലും അടയ്ക്കാതിരുന്നതിനെത്തുടർന്ന് ഹോട്ടൽ ജീവനക്കാർ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. …

സ്‌പെഷ്യൽ ബ്രാഞ്ച് എസ് പി ചമഞ്ഞ് തട്ടിപ്പ്: പ്രതിയെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു

November 13, 2021

മൂന്നാർ: മൂന്നാറിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ് പി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. കൊല്ലം സത്യാലയം വീട്ടിൽ പ്രതീപ്കുമാർ (41)നെയാണ് മൂന്നാർ സിഐ മനീഷ് കെ പൗലോസിന്റെ നേത്യത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പോക്സോ കേസ് അന്വേഷിക്കാൻ തലസ്ഥാനത്തുനിന്നും താൻ …

വിനോദ സഞ്ചാരികൾക്കായി മൂന്നാറിലേക്ക് ഒരു ടൂർപാക്കേജ്

October 25, 2021

മലപ്പുറം: മലപ്പുറം ഡിപ്പോയിൽ നിന്ന് മൂന്നാറിലേക്ക് വിനോദ സഞ്ചാരികൾക്ക് വേണ്ടി ടൂർ പാക്കേജ് നടപ്പിലാക്കിയത് വൻ ഹിറ്റായതോടെ ഹൈടെക്ക് ബസുകളെത്തിക്കാനൊരുങ്ങി കെഎസ്ആർടിസി. ഗരുഡ ലക്ഷ്വറി ഹൈടെക്ക് ബസുകളാണ് ഉല്ലാസയാത്രക്കായി സജ്ജമാക്കാൻ പദ്ധതിയുള്ളത്. എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് ഒരുമണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്നാരംഭിച്ച് …

മൂന്നാർ ഗ്യാപ് റോഡിൽ മലയിടിഞ്ഞു

September 27, 2021

മൂന്നാർ: മൂന്നാർ ഗ്യാപ് റോഡിൽ മലയിടിഞ്ഞു. വലിയ പാറകൾ റോഡിലേക്ക് വീണതോടെ ഗതാഗതം തടസപ്പെട്ടു. 26/09/21 ഞായറാഴ്ച രാത്രി 11 മണിയോടെയാണ് മലയിടിഞ്ഞത്. ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. 41 …

ഇടുക്കി: സഫായ് കര്‍മചാരിസ് കമ്മീഷന്‍ അധ്യക്ഷന്‍ എം.വെങ്കിടേശന്‍ മൂന്നാറില്‍ സന്ദര്‍ശനം നടത്തി

September 19, 2021

ഇടുക്കി: ശുചികരണ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം വിലയിരുത്തുന്നതിനായി സഫായ് കര്‍മചാരി കമ്മീഷന്‍  അധ്യക്ഷന്‍ എം.വെങ്കിടേശന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. ശുചീകരണ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയ മൂന്നാര്‍ എം.ജി കോളനിയിലെ തൊഴിലാളികളുടെ വീടുകളിലാണ് സഫായ് കര്‍മചാരിസ് കമ്മീഷന്‍ അധ്യക്ഷന്‍ എം. …

മൂന്നാറില്‍ അഞ്ചുകോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

July 24, 2021

മൂന്നാര്‍ : സംസ്ഥാനത്ത്‌ വീണ്ടും കോടികള്‍ വിലമതിക്കുന്ന തിമിംഗലഛര്‍ദ്ദി (ആംബര്‍ഗ്രീസ്‌) വേട്ട. അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട്‌ 5 കോടി രൂപ വിലമതിക്കുന്ന ആംബര്‍ ഗ്രീസാണ്‌ മൂന്നാറില്‍ പിടികൂടിയിരിക്കുന്നത്‌. അഞ്ചുപേരെ വനം വകുപ്പുദ്യോഗസ്ഥര്‍ കസ്‌റ്റഡിയിലെടുത്തു. തമിഴ്‌നാട്‌ വത്തലഗുണ്ട്‌ പെരിയകുളം സ്വദേശികളായ നാലുപേരും ,മൂന്നാര്‍ …

മൂന്നാറിലെ റിസോര്‍ട്ടുകളില്‍ സഞ്ചാരികളെ താമസിപ്പിക്കാന്‍ അനുവദിക്കില്ല

June 23, 2021

ഇടുക്കി; മൂന്നാറിലെ ഹോട്ടലുകളിലും ഹോംസ്‌റ്റേകളിലും, റിസോര്‍ട്ടുകളിലും, സഞ്ചാരികളെ താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്‌ ദേവികളം സബ്‌കളക്ടര്‍ പ്രേം കൃഷ്‌ണന്‍. ഇപ്പോള്‍ ലഭിച്ചിട്ടുളള ഇളവ്‌ മറയാക്കി റിസോര്‍ട്ടുകളും, ഹോംസ്‌റ്റേകളും സഞ്ചാരികളെ താമസിപ്പിക്കാനുളള സൂചനകളുടെ അടിസ്ഥാനത്തിലാണ്‌ നിയന്ത്രണം സംബന്ധിച്ചുളള കാര്യം വ്യക്തമാക്കിയത്‌. ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ അങ്ങനെതന്നെ നില്‍ക്കുന്ന …