അയോദ്ധ്യ കേസ്: മധ്യസ്ഥത പാനല്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

October 16, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 16: സുപ്രീം കോടതി നിയമിച്ച അയോദ്ധ്യ മധ്യസ്ഥത പാനല്‍ ബുധനാഴ്ച അവസാനത്തെ റിപ്പോര്‍ട്ട് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചു. രാമജന്മഭൂമി-ബാബ്റി മസ്ജിദ് തര്‍ക്ക വിഷയത്തില്‍ ഹിന്ദു-മുസ്ലീം ഒത്തുതീര്‍പ്പിന് സമ്മതിച്ചു. കരാര്‍പ്രകാരം തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാം. മുസ്ലീം പള്ളിക്ക് ഇടം നല്‍കണം.