
റിപ്പോര്‍ട്ട്
കാട്ടാനയുടെ ആക്രമണത്തിൽ വനിത ഫോറസ്റ്റ് ഓഫീസർക്ക് ഗുരുതര പരിക്ക്
By ന്യൂസ് ഡെസ്ക്
•
August 28, 2021
പത്തനംതിട്ട: പത്തനംതിട്ട കുമ്മണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വനിത ഫോറസ്റ്റ് ഓഫീസർക്ക് ഗുരുതര പരിക്ക്. കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് പരിക്കേറ്റത്. ആദിച്ചൻപാറ വനത്തിലെ പെട്രോളിംഗിനിടെയാണ് ആക്രമണമുണ്ടായത്. 28/08/21 ശനിയാഴ്ചയാണ് സംഭവം. ഗുരുതര പരിക്കേറ്റ സിന്ധുവിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read full story

