
റിപ്പോര്‍ട്ട്
സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇറാന്‍ അയച്ച പദ്ധതി വിലയിരുത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഹൈലൈറ്റുകൾ
- പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്നോട്ടുവച്ച 14 നിര്‍ദേശങ്ങളുള്ള സമാധാന പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലയിരുത്തുമെന്ന് അറിയിച്ചു.
- എന്നാല്‍ ഒരു ധാരണയിലെത്താന്‍ സാധ്യത കുറവാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
- അക്രമരാഹിത്യം, നാവിക ഉപരോധം അവസാനിപ്പിക്കല്‍, ലബനാനിലുള്‍പ്പെടെ യുദ്ധം നിര്‍ത്തല്‍ എന്നിവയാണ് ഇറാന്‍ പദ്ധതിയിലെ പ്രധാന നിര്‍ദേശങ്ങള്‍.
- യു എസുമായി ധാരണയിലേക്ക് എത്താനുള്ള സാധ്യതയില്ലെന്നും യുദ്ധം തുടരുമെന്നുമാണ് ഇറാന്റെ ഐആര്‍ജിസി (IRGC) പ്രതികരണം.
- ലബനാനില്‍ ഇസ്‌റാഈല്‍ നടത്തുന്ന ബോംബാക്രമണം തുടരുകയും മാര്‍ച്ച് 2 മുതല്‍ ഇതുവരെ 2,659 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
