വികസിത രാജ്യങ്ങളെപ്പോലും പിന്നിലാക്കി കേരളത്തിലെ ആരോഗ്യരംഗം മുന്നേറുന്നു; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

November 1, 2020

കൊല്ലം: പൊതുജനാരോഗ്യത്തിന് പ്രാമുഖ്യം നല്‍കി വികസിത രാജ്യങ്ങളെപ്പോലും പിന്നിലാക്കുന്ന തരത്തില്‍ കേരളത്തിലെ ആരോഗ്യരംഗം മുന്നേറുകയാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പൂതക്കുളം ഗ്രാമപഞ്ചായത്തിലെ നിര്‍മാണം പൂര്‍ത്തിയായ ഹോമിയോ ഡിസ്പെന്‍സറി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ-താലൂക്ക് ആശുപത്രികളിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ള …