തിരുവനന്തപുരം: വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണം: മന്ത്രി എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: വനം-വന്യജീവി സംരക്ഷണത്തോടൊപ്പം വനാശ്രിതസമൂഹത്തിന്റെ പ്രശ്‌നപരിഹാരത്തിനും വനപാലകർ പ്രാധാന്യം നൽകണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇത്തരത്തിലെത്തുന്നവർക്ക് ആശ്വാസമാകുന്ന വിധത്തിൽ വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണമെന്നും അദ്ദേഹം പറഞ്ഞു. ഒൻപതാമത് വന രക്തസാക്ഷിദിനാചരണ ചടങ്ങിൽ മുഖ്യാതിഥിയായി വനപാലകരെ ഓൺലൈനിൽ അഭിസംബോധന ചെയ്യുകയായിരുന്നു …