
റിപ്പോര്‍ട്ട്
ന്യൂഡെൽഹി: അടുത്ത അഞ്ചുവർഷം കൊണ്ട്, വൈദ്യുതവാഹന നിർമ്മാണ രംഗത്തെ പ്രബല കേന്ദ്രമായി, രാജ്യം മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത –ദേശീയപാത-എം എസ് എം ഇ മന്ത്രി ശ്രീ നിതിൻ ഗഡ്‌കരി വിശ്വാസം പ്രകടി പ്പിച്ചു. ഈ മേഖലയ്ക്ക്, സാധ്യമായ എല്ലാ ഇളവുകളും നല്കാൻ ഭരണകൂടം ശ്രമിച്ചു വരികയാണ്. വൈദ്യുതവാഹനങ്ങളുടെ മേലുള്ള ചരക്കുസേവനനികുതി 12 ശത മാനമായി കുറച്ചുവെന്നും ശ്രീ ഗഡ്‌കരി ചൂണ്ടിക്കാട്ടി. വൈദ്യുതവാഹന നിർമ്മാണ മേഖല നേരിടുന്ന പ്രശ്നനങ്ങളെപ്പറ്റി താൻ ബോധവാനാണെന്നും, വാഹനങ്ങളുടെ വില്പന വർധിക്കുന്നതോടെ അവയ്ക്ക് പരിഹാരമാകുമെന്ന് ഉറപ്പുണ്ടെന്നും, ഒരു വെബ്ബിനാറിൽ പങ്കെടുക്കവെ ശ്രീ ഗഡ്‌കരി അഭിപ്രായ പ്പെട്ടു. ചൈനയുമായി വ്യാപാര വാണിജ്യ ബന്ധങ്ങളിൽ ഏർപ്പെടാൻ ലോകത്തിനു ഇപ്പോൾ താല്പര്യമില്ല. വ്യാപാര രംഗത്തുണ്ടായിരുന്ന ഈ മാറ്റം ഇന്ത്യക്ക് വലിയ ഒരു അവസരമാണ്. പൊതു-സ്വകാര്യ നിക്ഷേപങ്ങൾ യോജിപ്പിച്ചു നന്നായി...
