റിപ്പോര്‍ട്ട്
വീടുകളിലെ മാലിന്യങ്ങള്‍ കൃത്യമായി ശുചീകരിച്ച് ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനെ കുറിച്ച് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ഓണ്‍ലൈന്‍ ശില്‍പശാല സംഘടിപ്പിച്ചു. ശുചിത്വ മിഷന്‍, സംയോജിത ശിശു വികസന പദ്ധതി, ആലത്തൂര്‍ പ്രൊജക്ട് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. പാലക്കാട് ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റർ റീജണല്‍ കോര്‍ഡിനേറ്റര്‍ ശ്രീ. യു. സുഭാഷ് ക്ലാസ് നയിച്ചു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി സംസാരിച്ചു. കോവിഡ് പ്രതിരോധം ശക്തമായി തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ശില്‍പശാലയില്‍ ചര്‍ച്ച നടത്തി. ആലത്തൂര്‍ ബ്ലോക്കില്‍ നിന്നുള്ളവരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.