വാര്‍ധക്യത്തിന്റെ അവശതകളും ഒറ്റപ്പെടലും അനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് സ്നേഹ സൗഹൃദങ്ങള്‍ പുതുക്കാനും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനുമുള്ള വേദിയായി കാല്‍വരിമൗണ്ട് ടൂറിസം ഫെസ്റ്റ്. ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ജനുവരി 30 വരെ കാല്‍വരിമൗണ്ടില്‍ നടക്കുന്ന...