ന്യൂ​ഡ​ൽ​ഹി: ഗോ​വ നി​ശാ ക്ല​ബ്ബി​ലെ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത്. ക്ല​ബ്ബി​ന്‍റെ ഉ​ട​മ​യെ​യും ജ​ന​റ​ൽ മാ​നേ​ജ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​വ​ർ​ക്കെ​തി​രെ പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട് (എ​ഫ്ഐ​ആ​ർ) ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും...