ഇന്ത്യയുടെ ചന്ദ്രയാന്‍-3 ഉം റഷ്യയുടെ ലൂണ- 25ഉം ശൂന്യാകാശത്തിലൂടെ ചന്ദ്രനിലേക്കു കുതിക്കുമ്പോള്‍, ഇങ്ങു താഴെ ഭൂമിയില്‍ ചാന്ദ്ര ദൗത്യങ്ങളുടെ ഒരു മത്സരം തന്നെ ആരംഭിച്ചതിന്റെ ചര്‍ച്ചയിലായിരുന്നു ലോകം. മത്സരത്തെക്കുറിച്ച് ലോകത്തോട് ആദ്യം പറഞ്ഞത് അമേരിക്കന്‍ സൈനികശക്തിയുടെ സിരാകേന്ദ്രമായ പെന്റഗണ്‍ ആണ്. ബഹിരാകാശ ശാസ്ത്ര-സാങ്കേതിക രംഗത്തെ എല്ലാ വമ്പന്മാരും ചാന്ദ്ര പര്യവേക്ഷണ രംഗത്തേക്ക് തിരിച്ചു വന്നിരിക്കുന്ന എന്നായിരുന്നു പെന്റഗണിറ്റിന്റെ കണ്ടെത്തല്‍.മനുഷ്യനെ ചന്ദ്രനില്‍ ഇറക്കിയ അതിന്റെ അപ്പോളോ ദൗത്യങ്ങള്‍ 1972 ല്‍ അവസാനിപ്പിച്ചതിനു ശേഷം, അമേരിക്ക ചാന്ദ്ര പര്യവേക്ഷണം ഏതാണ്ട് അവസാനിപ്പിച്ച നിലയിലായിരുന്നു. അവരുടെ അടുത്തകാലം വരെയുള്ള ശ്രദ്ധ ചൊവ്വയിലും, ഛിന്നഗ്രഹങ്ങളിലും മറ്റുമായിരുന്നു. അമേരിക്കക്കു ചന്ദ്രനില്‍ താല്പര്യ0 ഇല്ലന്ന് പ്രസിഡന്റ് ബരാക് ഒബാമ കെന്നഡി ശൂന്യാകാശ കേന്ദ്രത്തില്‍ 2010 ല്‍ സൂചിപ്പിച്ചിരുന്നു.നാസ ഇപ്പോള്‍ അതിന്റെ പ്രധാന ലക്ഷ്യമായ ചന്ദ്രനില്‍ നിന്ന് മാറി, ചൊവ്വയിലേക്കും,ചിന്നഗ്രഹങ്ങളിലേക്കുമുള്ള ദൗത്യങ്ങളിലേക്കു തിരിഞ്ഞിരിക്കുകയാണ്. 2010ല്‍ ഒബാമയെ ഉദ്ധരിച്ചുകൊണ്ട് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഞാന്‍ ഇവിടെ തുറന്നു പറയാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ അവിടെ (ചന്ദ്രനില്‍ ) നേരത്തെ തന്നെ എത്തിയതാണ്. നമുക്ക് ശൂന്യാകാശത്തു മറ്റു എത്രയോ ഇടങ്ങളില്‍ പര്യവേക്ഷണം നടത്തി പുതിയ അറിവുകള്‍ സമ്പാദിക്കാന്‍ ഉണ്ട് ” വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത ഒബാമയുടെ വാക്കുകള്‍.
എന്നാല്‍ അടുത്തകാലത്ത് അമേരിക്ക അവരുടെ നയം മാറ്റുകയും, അവരുടെ ബഹിരാകാശ പരിപാടിയില്‍ ചന്ദ്രന്‍ മുഖ്യ വിഷയമാവുകയും ചെയ്തു.സോവിയറ്റ് യൂണിയന്റെ അവസാനത്തെ ചാന്ദ്ര ദൗത്യം ലൂണ 24 ബ്രെഷ്‌നേവിന്റെ കാലത്തു 1976 ലായിരുന്നു. ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീണ ലൂണ 25 , സോവിയറ്റ് യൂണിയന്‍ റഷ്യ ആയ്യി മാറി 47 വര്‍ഷത്തിന് ശേഷം നടത്തുന്നു ആദ്യ ചാന്ദ്ര ദൗത്യമാണ്. യു എസ്സും സോവിയറ്റ് യൂണിയനും കഴിഞ്ഞാല്‍ ചന്ദ്രനില്‍ ആള്‍രഹിത ദൗത്യം വിജയകരമായി ഇറക്കിയത് ചൈനയാണ്.ചൈനയും പുതിയ ചാന്ദ്ര പര്യവേഷണത്തിനു രൂപം കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇസ്രായേലും ജപ്പാനുമെല്ലാം ചന്ദ്രനില്‍ എത്താന്‍ മോഹമുള്ള രാജ്യങ്ങളാണ്.ഇന്ത്യയുള്‍പ്പെട ഈ മത്സരത്തിലുള്ള എല്ലാ രാജ്യങ്ങളുടെയും ലക്ഷ്യം ഒരു ചാന്ദ്ര സമ്പത്ഘടന വികസിപ്പിക്കുക എന്നതാണ്. അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ ഭാഗമായ ഡിഫെന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജെക്ടസ് ഏജന്‍സി ( ഡി എ ആര്‍ പി എ ) ഒരു ചാന്ദ്ര സമ്പത്ഘടന വികസിപ്പിക്കാന്‍ അമേരിക്ക 10 വര്ഷം നീണ്ടു നില്‍ക്കുന്ന ഒരു പരിപാടിക്ക് രൂപം കൊടുത്തതായി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഏജന്‍സി ആണ് ഡി എ ആര്‍ പി എ .
നാസ വീണ്ടും ചന്ദ്രനിലേക്ക് തിരിച്ചു പോവുകയാണ് . ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചുപോകുന്നത് അന്ന് അപ്പോളോ ദൗത്യ കാലത്തു ഞങ്ങള്‍ കണ്ട ചന്ദ്രനില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ചന്ദ്രനിലേക്കാണ്. അന്ന് ഞങ്ങള്‍ വിചാരിച്ചതു ചന്ദ്രന്‍ വരണ്ട ഒരു ഉപഗ്രമാണെന്നായിരുന്നു. എന്നാല്‍ പിന്നീടുള്ള കണ്ടെത്തലുകള്‍ ആ ധാരണ മാറ്റി. വിവിധ രാജ്യങ്ങളുടെ അനവധി ദൗത്യങ്ങള്‍ ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി,” നാസയുടെ മുന്‍ സയന്‍സ് ഡയറക്ടര്‍ തോമസ് സുര്‍ബുചെന്‍ വാഷിങ്ടണ്‍ പോസ്റ്റ്‌നു നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഈ കണ്ടെത്തല്‍ ചൊവ്വ ഉള്‍പ്പെടയുള്ള സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങള്‍ ചന്ദ്രനില്‍ നിന്ന് വിക്ഷേപിക്കാനനുള്ള സാധ്യത ഞങ്ങള്‍ ആരായും. ഇത് ഒരു ദീര്‍ഘകാല പരിപാടിയാണ്. അതുകൊണ്ടു തന്നെ ഞങ്ങളുടെ ശ്രദ്ധ വളരെക്കാലത്തേക്കു ചന്ദ്രനിലായിരിക്കും. ”വെള്ളത്തിന്റെ രണ്ട് ഘടകങ്ങള്‍ ഹൈഡ്രജനും ഓക്‌സിജനുമാണല്ലോ. ഇത് റോക്കറ്റിന്റെ ഇന്ധനമായും ഉപയോഗിക്കാം. ഇപ്പോള്‍ തന്നെ അമേരിക്ക റോക്കറ്റിന്റെ ഇന്ധനമായി ദ്രവ ഹൈഡ്രജനും ഓക്‌സിജനും ഉപയോഗിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.ശൂന്യാകാശ ദൗത്യങ്ങള്‍ ചന്ദ്രനില്‍ നിന്ന് വിക്ഷേപിക്കുന്നതു, ഭൂമിയില്‍ നിന്നുള്ളതിനേക്കാള്‍ എളുപ്പമായിരിക്കും എന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ചന്ദ്രനില്‍, ഭൂമിയിലുള്ളതിന്റെ ആറിലൊന്നു ഗുരുത്വാകര്ഷണമേ ഉള്ളു. കൂടാതെ അന്തരീക്ഷം ശൂന്യമാണ്. അതുകൊണ്ടു തന്നെ ചന്ദ്രനില്‍ ദീര്‍ഘകാല സാന്നിധ്യം ഉള്ള രാജ്യങ്ങള്‍ക്കും വാണിജ്യ അടിസ്ഥാനത്തില്‍ ശൂന്യാകാശ ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും വലിയ ശൂന്യാകാശ ദൗത്യങ്ങള്‍ നടത്തുന്നതില്‍ മറ്റുള്ളവരെക്കാള്‍ മുന്‍കൈ ഉണ്ടായിരിക്കും.പക്ഷേ, ഈ ലക്ഷ്യത്തിലെത്താന്‍ കാതങ്ങള്‍ ഏറെ താണ്ടണം. അതിന്റെ മുന്നോടിയായി വേണ്ടത് ചാന്ദ്ര സമ്പദ്ഘടന വികസിപ്പിക്കലും ഡി എ ആര്‍ പി എ വിഭാവന ചെയ്യുന്ന ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉറപ്പാക്കുകയുമാണ്. ഇതിനു വമ്പിച്ച നിക്ഷേപ…
ലോകരാജ്യങ്ങളും ചാന്ദ്ര ദൗത്യമത്സരവും
