സൊമാലിയയില്‍ ഇരട്ട സ്ഫോടനം: 100 മരണം

October 31, 2022

മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗദിഷുവിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ നൂറിലേറെ മരണം. 300 പേര്‍ക്കു പരുക്കേറ്റു. വിദ്യാഭ്യാസ മന്ത്രാലയത്തെ ലക്ഷ്യമിട്ടാണ് അല്‍ ഷബാബ് ഭീകരര്‍ ആക്രമണം നടത്തിയത്. വിദ്യാഭ്യാസ മന്ത്രാലയത്തിനു സമീപമായിരുന്നു ആദ്യ സ്ഫോടനം. രക്ഷാപ്രവര്‍ത്തനം നടക്കവേയായിരുന്നു രണ്ടാമത്തെ സ്ഫോടനം.

30 മണിക്കൂര്‍ നീണ്ട പോരാട്ടം: 106 പേരെ രക്ഷപ്പെടുത്തി സൊമാലിയന്‍ സേന

August 22, 2022

മൊഗാദിഷു: മൊഗാദിഷുവിലെ ഹോട്ടലില്‍ അല്‍ ഷബാബ് ഭീകരര്‍ ബന്ദിയാക്കിയ 106 പേരെ 30 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സൊമാലിയന്‍ സേന രക്ഷപ്പെടുത്തി. ഏറ്റുമുട്ടലില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ 15 പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രിയിലാണു …

അഴിമതി: സൊമാലിയന്‍ പ്രധാനമന്ത്രിയെ സസ്പെന്‍ഡ് ചെയ്തു.

December 28, 2021

മൊഗദിഷു: സൊമാലിയന്‍ പ്രധാനമന്ത്രി മുഹമ്മദ് ഹുസൈന്‍ റോബിളിനെ പ്രസിഡണ്ട് മുഹമ്മദ് ഫര്‍മാജോ സസ്പെന്‍ഡ് ചെയ്തു. അഴിമതി ആരോപണം നേരിടുന്ന റോബിളിനെതിരായ അന്വേഷണം പൂര്‍ത്തിയാകും വരെ സസ്പെന്‍ഷന്‍ തുടരുമെന്നാണ് വിവരം. അഴിമതിയും, പൊതുഭൂമിയുടെ ദുരുപയോഗവും സംബന്ധിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് പ്രസിഡന്റിന്റെ ഓഫിസ് …