ന്യൂഡല്‍ഹി: രാജ്യത്തെ SARS-CoV-2 പരിശോധന ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട്  ഹൈദരാബാദ് ആസ്ഥാനമായ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളികുലർ  ബയോളജി വികസിപ്പിച്ച ഡ്രൈ സ്വാബ് ഡയറക്ട് ആർടി-പിസിആർ  പരിശോധനയ്ക്ക് ഐസിഎംആർ അനുമതി. CSIR നു കീഴിലെ സ്ഥാപനമായ  CCMB വികസിപ്പിച്ച ഈ രീതി ലളിതവും വേഗതയേറിയതും ആണ്. നിലവിലെ ഗോൾഡ് സ്റ്റാൻഡേർഡ് ആർടി-പിസിആർ പരിശോധനയുടെ ലളിത  രൂപമായ ഇതിലൂടെ പരിശോധനകളുടെ എണ്ണം രണ്ട് മുതൽ മൂന്ന് ഇരട്ടി വരെ വർധിപ്പിക്കാൻ ആകും. ഇതിനായി പ്രത്യേകസൗകര്യങ്ങളും വേണ്ടതില്ല. നിലവിലെ രീതിയിൽ നിന്നും വ്യത്യസ്തമായി ഡ്രൈ സ്വാബ് ഡയറക്ട് ആർടി-പിസിആർ രീതിയിൽ രോഗികളുടെ മൂക്കിൽ നിന്നും ഖരരൂപത്തിലുള്ള സ്രവമാണ് ശേഖരിക്കുന്നത്. ഇത് ഇവ കൈകാര്യം ചെയ്യുന്നത് കൂടുതൽ ലളിതമാക്കുകയും രോഗ പകർച്ച സാധ്യത കുറയ്ക്കുകയും ചെയ്യും. കൂടാതെ സാമ്പിളിൽ നടത്തുന്ന ആർഎൻഎ ഐസൊലേഷൻ പ്രക്രിയ ഇതിൽ ആവശ്യമില്ല. സാമ്പിളിൻ മേലുള്ള ലളിതമായ ഒരു നടപടിയ്ക്ക് ശേഷം ഐസിഎംആർ നിർദ്ദേശിക്കുന്ന പരിശോധന കിറ്റ് ഉപയോഗിച്ചുള്ള ഡയറക്ട് ആർടി-പിസിആർ പരിശോധന നടത്താവുന്നതാണ്.
Read full story
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ അഞ്ച് എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് പരിശോധന ഡല്‍ഹിയിലെ പാര്‍ലമെന്റ് അനക്‌സില്‍ നടന്നു കൊണ്ടിരിക്കുകയാണ്. പരിശോധനാഫലം നെഗറ്റീവ് ആയവര്‍ക്കു മാത്രമാണ് പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കുക. സമ്മേളനത്തിന്...
Read full story
ന്യൂഡല്‍ഹി: ഈ മാസം 14 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ രാജ്യസഭയുടെ അദ്ധ്യക്ഷത വഹിക്കുന്നതിനുള്ള സ്വയം തയ്യാറെടുപ്പുകളുടെ ഭാഗമായി രാജ്യസഭാ അദ്ധ്യക്ഷൻ ശ്രീ എം. വെങ്കയ്യ നായിഡു കോവിഡ് -19 പരിശോധനയ്ക്ക് വിധേയനായി. വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ...
Read full story
ന്യൂഡല്‍ഹി: ദ്രുത ആന്റിജൻ പരിശോധനയിൽ (RAT) നെഗറ്റീവ് ആയതും രോഗലക്ഷണങ്ങളുള്ളതുമായ കേസുകളിൽ, തുടർന്ന് ആർ.റ്റി. -പി.സി.ആർ. പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ചില വലിയ സംസ്ഥാനങ്ങൾ വീഴ്ച വരുത്തുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇനിപ്പറയുന്ന രണ്ട് പ്രത്യേക വിഭാഗം ആളുകളിൽ...
Read full story