കോഴിക്കോട്: നിപ: ജില്ലകളിൽ ലിസ്റ്റ് തയ്യാറാക്കും
കോഴിക്കോട്: മറ്റ് ജില്ലകളിലുള്ളവർ നിപ സമ്പർക്കപ്പട്ടികയിലുള്ളതിനാൽ ജില്ലകളിൽ നിപ സമ്പർക്കങ്ങളുടെ ലൈൻ ലിസ്റ്റ് തയ്യാറാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പനിയോടൊപ്പം ഏതെങ്കിലും തരത്തിലുള്ള നിപ ലക്ഷണങ്ങളുള്ളവരുടെ സാമ്പിൾ ശേഖരിക്കും. റിസ്‌ക് കുറഞ്ഞ രോഗലക്ഷണങ്ങളുള്ളവരെ കർശനമായ റൂം ഐസൊലേഷനിലാക്കും. …