വൻമരങ്ങളും വള്ളിപ്പടർപ്പുകളും തിങ്ങിനിറഞ്ഞ കാടിനു നടുവിലൂടെ കുത്തിയൊലിച്ച് നുര പതയുന്ന വെള്ളച്ചാട്ടം. കണ്ണൂരിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഹൃദ്യമായ മഴക്കാല വിരുന്നൊരുക്കുകയാണ് പയ്യന്നൂർ ചൂരലിലെ ഹരിതീർഥക്കര വെള്ളച്ചാട്ടം. കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിലെ ഈ വെള്ളച്ചാട്ടത്തിന് അരിയിൽ വെള്ളച്ചാട്ടമെന്നും പേരുണ്ട്....