ന്യൂഡൽഹി: ആദായ നികുതി വകുപ്പിൻ്റെ വെബ്സൈറ്റിലുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ ഇൻഫോസിസ് സി ഇ ഓ യെ കേന്ദ്ര ധന മന്ത്രാലയം അടിയന്തരമായി വിളിപ്പിച്ചു. സി ഇ ഒ സലിൽ പരേഖിനോട്...
Read full story
ന്യൂഡൽഹി:ചരക്കുസേവന നികുതി വരുമാനത്തിലെ കുറവ് പരിഹരിക്കുന്നതിനായി നൽകുന്ന ധനസഹായത്തിന്റെ എട്ടാം ആഴ്ചയിലെ ഗഡുവായ 6,000 കോടി രൂപ ധനമന്ത്രാലയം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തു.  ഇതിൽ 5,516.60 കോടി രൂപ, 23 സംസ്ഥാനങ്ങൾക്കും, 483.40 കോടി രൂപ, നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡൽഹി, ജമ്മുകാശ്മീർ, പുതുച്ചേരി എന്നിവർക്കും ആണ് വിതരണം ചെയ്തത്. ചരക്ക് സേവന നികുതി സമിതി അംഗങ്ങളായ ഭരണകൂടങ്ങൾക്ക് ആണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.  ശേഷിക്കുന്ന അഞ്ച് സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിൽ ചരക്ക് സേവന നികുതി വരുമാനത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നില്ല. ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതിലൂടെ വരുമാനത്തിൽ ഉണ്ടായ 1.10 ലക്ഷം കോടി രൂപയുടെ കുറവ് പരിഹരിക്കുന്നതിനായി 2020 ഒക്ടോബറിലാണ് ഭാരത സർക്കാർ പ്രത്യേക കടമെടുപ്പ് സംവിധാനത്തിന് അവസരമൊരുക്കിയത്. ഇതുവരെ ഇതിനു കീഴിൽ 7 തവണകളായി കടമെടുപ്പ് നടന്നുകഴിഞ്ഞു. സംസ്ഥാനങ്ങൾക്ക് നൽകുന്ന ധനസഹായത്തിന്റെ എട്ടാം ഗഡു ആണ് ഈ ആഴ്ച വിതരണം ചെയ്തത്. ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1682380
Read full story
ന്യൂ ഡൽഹി: ഓരോ വർഷത്തെയും ബജറ്റ് തയ്യാറാക്കുന്നതിന് മുൻപായി വ്യാവസായിക/വാണിജ്യ സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ, വിദഗ്ധർ എന്നിവരുമായി ധനമന്ത്രാലയം ചർച്ചകൾ നടത്തുന്നത് പതിവാണ്. കോവിഡ് സാഹചര്യം പരിഗണിച്ച് അടുത്ത വർഷത്തെ ബജറ്റിന് മുന്നോടിയായ ഇത്തരം...
Read full story
ന്യൂഡല്‍ഹി: 68,825 കോടി രൂപ അധികമായി സമാഹരിക്കാന്‍ 20 സംസ്ഥാനങ്ങള്‍ക്ക് ധനമന്ത്രാലയം അനുമതി നല്‍കി.ജി.എസ്.ടി വരുമാന നഷ്ടം നികത്താനാണിത്.ആഗസ്റ്റ് 27ന് നടന്ന ജി.എസ്.ടി കൗണ്‍സില്‍ തീരുമാന പ്രകാരം ധാരണയിലെത്തിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്....
Read full story