ഖാദിയിൽ ഇനി കാക്കിയും: ഒപ്പം ചേർന്ന് ഓട്ടോ തൊഴിലാളികൾ

August 11, 2022

യൂണിഫോം ഖാദിയാക്കിയ കേരളത്തിലെ ആദ്യ ഡ്രൈവർമാരായി പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ കണ്ണൂർ: പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ ഇനി ഖാദി കാക്കി അണിയും. ‘പഴയ ഖാദി അല്ല പുതിയ ഖാദി’ എന്ന സന്ദേശവുമായി ഖാദിയുടെ കാക്കി നിറത്തിലുള്ള തുണി പുറത്തിറക്കി. പയ്യന്നൂർ ഖാദി …

ബക്രീദ്: ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക റിബേറ്റ്

July 1, 2022

ആലപ്പുഴ: ബക്രീദ് പ്രമാണിച്ച് ജൂലൈ ഒന്ന് മുതല്‍ ജൂലൈ എട്ടു വരെ (ജൂലൈ മൂന്ന് ഒഴികെ) ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക ഗവണ്‍മെന്റ് റിബേറ്റ് അനുവദിച്ചു. 20 മുതല്‍ 30 ശതമാനം വരെ റിബേറ്റ് ലഭ്യമാണ്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള …

ഖാദി ഉത്പന്നങ്ങളുടെസ്വീകാര്യത വർദ്ധിച്ചു : മന്ത്രി പി രാജീവ്

April 7, 2022

സമൂഹത്തിൽ ഖാദി ഉത്പന്നങ്ങളുടെ സ്വീകാര്യത കൂടിയതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന തല വിഷു -റംസാൻ  ഖാദിമേള കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഉപഭോക്താക്കളുടെ താൽപര്യത്തിനനുസരിച്ചുള്ള …

ഖാദിക്കായി കണ്ണൂരിന്റെ കൈത്താങ്ങ് ക്യാമ്പയിന് ഉജ്ജ്വല തുടക്കം

July 29, 2021

കണ്ണൂര്‍: കൊവിഡ് കാരണം പ്രതിസന്ധിയിലായ ഖാദി മേഖലയെ സഹായിക്കുന്നതിന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’ ക്യാമ്പയിന് ഗംഭീര തുടക്കം. ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള 500 രൂപയുടെ 1000 കൂപ്പണുകള്‍ കുടുംബശ്രീ ഏറ്റെടുത്തു. ഇതിലൂടെ …

സർക്കാർ വകുപ്പുകൾക്കാവശ്യമായ തുണിത്തരങ്ങൾ കൈത്തറി/ഖാദി സ്ഥാപനങ്ങളിൽ നിന്ന് വാങ്ങണം

December 15, 2020

കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നതിനാലും സംസ്ഥാനത്ത് കൈത്തറി/ഖാദി മേഖലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾക്കാവശ്യമായ തുണിത്തരങ്ങളും മറ്റുൽപ്പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൈത്തറി/ഖാദി സ്ഥാപനങ്ങളിൽ നിന്നു തന്നെ …

ഖാദി മാസ്‌ക്കുകളുമായി പാലക്കാടന്‍ ഖാദി കേന്ദ്രങ്ങള്‍

June 18, 2020

 കോവിഡ് കാലത്ത് ഖാദി മാസ്‌ക്കുകള്‍ നിര്‍മിക്കാനുള്ള ഖാദി യൂണിറ്റുകളുടെ നീക്കം പാലക്കാടെ തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ ഗുണകരമാകുന്നു. പെരുവമ്പിലുള്ള ഖാദി യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത്. ഒരു മാസ്റ്റര്‍ കട്ടറും സ്ത്രീകളും പുരുഷന്‍മാരും അടക്കം 15 പേരാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി പെരുവമ്പില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റിലുള്ളത്. ചുരിദാറും ഷര്‍ട്ടും അടക്കമുള്ള റെഡിമെയ്ഡ് വ്‌സ്ത്രങ്ങളാണ് ഇവിടെ തയ്ച്ചു കൊണ്ടിരുന്നത്. കോവിഡിനെ തുടര്‍ന്ന് ഇവിടം അടക്കമുള്ള യൂണിറ്റുകളില്‍ ഖാദി തുണികളുപയോഗിച്ചു മാസ്‌ക്ക് നിര്‍മിക്കാന്‍ ആരംഭിക്കുകയായിരുന്നു.       കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിനു കീഴിലുള്ള പാലക്കാട് ഗ്രാമ വ്യവസായ ഓഫിസാണ് ജില്ലയിലെ ഖാദി മാസ്‌ക്ക് നിര്‍മാണത്തിനും വിപണനത്തിനും നേതൃത്വം നല്‍കുന്നത്.  പാലക്കാട് ജില്ലയില്‍ ബോര്‍ഡിനു കീഴില്‍ മൂന്നു ഖാദി ഭവനുകള്‍, രണ്ട് ഏജന്‍സി ഖാദി ഭവനുകള്‍, എട്ട് ഗ്രാമ ശില്‍പകള്‍ എന്നിവിടങ്ങളിലൂടെയാണ് പ്രധാനമായും ഖാദി മാസ്‌ക്കുകള്‍ വില്‍പന നടത്തുന്നതെന്ന് ഖാദി ജില്ലാ പ്രൊജക്ട് ഓഫിസര്‍ പറഞ്ഞു. ഖാദി നിര്‍മാണം നടത്തുന്ന യൂണിറ്റുകളില്‍ തന്നെ വില്‍പന നടത്തുന്നവയാണ് ഗ്രാമ ശില്‍പകള്‍. പാലക്കാട് നിര്‍മിക്കുന്ന ഖാദി മാസ്‌ക്കുകള്‍ മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങി വിവിധ ജില്ലകളിലേക്ക് അയക്കാനും തുടങ്ങിയിട്ടുണ്ട്. ഖാദി മാസ്‌ക്കുകള്‍ വാങ്ങുവാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ട് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് എഴുതിയിട്ടുണ്ടെന്നും പ്രൊജക്ട് ഓഫിസര്‍ അറിയിച്ചു. ഖാദി വസ്ത്രങ്ങള്‍ വാങ്ങുന്നവര്‍ക്ക് 13 രൂപ മുതലുള്ള ഖാദി മാസ്‌ക്കുകള്‍ സൗജന്യമായി നല്‍കി ഇതു ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പരിചയപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്ന് പ്രൊജക്ട് ഓഫിസര്‍ അറിയിച്ചു റെഡിമെയ്‌സ് വസ്ത്രങ്ങള്‍ തയ്ച്ചിരുന്നവര്‍ ഇപ്പോള്‍ മാസ്‌ക്കുകളാണ് നിര്‍മിക്കുന്നതെന്ന് പെരുവമ്പ് യൂണിറ്റിലെ മാസറ്റര്‍ കട്ടര്‍ മോഹനന്‍ പറഞ്ഞു. ഒരാള്‍ 50 മുതല്‍ 85 വരെ ഖാദി മാസ്‌ക്കുകളാണ് ഒരു ദിവസം തയ്ക്കന്നത്. ഖാദി മാസ്‌ക്കുകള്‍ ധരിക്കുമ്പോഴുള്ള സൗകര്യമാണ് അതിനെ പ്രിയപ്പെട്ടതാക്കുന്നതെന്നും മോഹനന്‍ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ഖാദി പ്രചാരണവും നടക്കുന്നു. പാലക്കാട് ജില്ലയിലെ മറ്റു യൂണിറ്റുകളും ഖാദി മാസ്‌ക്ക് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleseDetail.aspx?PRID=1632067