പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കില്ല. ചീഫ് ജസ്റ്റീസിന് തീരുമാനം വിട്ടുകൊടുത്ത് ജസ്റ്റിസ് അരുൺ മിശ്ര
ന്യൂഡൽഹി: ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരായ രണ്ടാം കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതിൽ നിന്നും പിന്മാറി. സുപ്രീംകോടതിയിലെ മുൻ ചീഫ് ജസ്റ്റീസുമാരിൽ പലരും അഴിമതിക്കാരാണെന്ന പ്രശാന്ത് ഭൂഷന്റെ പ്രസ്താവനയാണ് കോടതിയലക്ഷ്യ കേസിന് കാരണമായത്. 2009-ൽ തെഹൽക മാസികയ്ക്ക് നൽകിയ അഭിമുഖമാണ് …