തൃശ്ശൂർ: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് മുതൽക്കൂട്ടായി യുവാക്കൾക്ക് വേണ്ടി പ്രത്യേക സഹകരണ സംഘങ്ങൾ രൂപീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. യുവാക്കളെ സഹകരണ സംഘ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സഹകരണ വകുപ്പ് ഇത്തരത്തിലുള്ള പുതിയ ചുവടുവയ്പ്പുമായി മുന്നോട്ട് പോകുന്നത്. …