സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
പ്രധാന വിവരങ്ങൾ
  • പഞ്ചാബിലെ മൂന്ന് സ്ഥലങ്ങളിൽ നെൽവൈക്കോൽ പരിപാലന നടപടികൾ കമ്മിഷൻ അധ്യക്ഷന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.
  • താപവൈദ്യുത നിലയങ്ങളിൽ ജൈവാവശിഷ്ടങ്ങൾ ചേർത്തുകത്തിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കാൻ സംസ്ഥാന അധികൃതർക്ക് നിർദേശം നൽകി.
  • മലിനീകരണ പുറന്തള്ളൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
  • കൊയ്ത്ത് തിരക്കിൽ കർഷകർക്ക് ആവശ്യമായ യന്ത്രങ്ങൾ സമയത്ത് ലഭ്യമാക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു.
  • വൈക്കോൽ കത്തിക്കൽ കുറയ്ക്കാൻ കൃഷിയിടതല നിരീക്ഷണവും പോരായ്മകൾ സമയബന്ധിതമായി പരിഹരിക്കുന്ന നടപടികളും ശക്തമാക്കണം
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
പ്രധാന വിവരങ്ങൾ
  • നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ചേർന്ന യോഗം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്കുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തി.
  • ആഗോള അനിശ്ചിതത്വങ്ങളും നിർമിതബുദ്ധി മേഖലയിലെ കുതിപ്പും കടപ്പത്ര വരുമാനനിരക്കിലെ വർധനയും കണക്കിലെടുത്ത് ജാഗ്രത ആവശ്യപ്പെട്ടു.
  • ധനകാര്യ മേഖലയിലെ സൈബർ സുരക്ഷ ശക്തമാക്കാനുള്ള തന്ത്രവും ഡിജിറ്റൽ പരിഷ്കാരങ്ങളും ചർച്ച ചെയ്തു.
  • അവകാശികളെത്താത്ത ധനകാര്യ ആസ്തികൾ യഥാർഥ ഉടമകൾക്ക് തിരികെ നൽകുന്നത് വേഗത്തിലാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
  • മുൻകൂട്ടി നിശ്ചയിച്ച സമയക്രമത്തിൽ കൗൺസിൽ യോഗങ്ങൾ കൂടുതൽ തവണ നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.