പാലക്കാട്: കോവിഡ് അല്ലാത്ത പനിയെ നിസ്സാരമായി കാണരുതെന്ന് ജില്ലാതല സാംക്രമിക രോഗ പ്രതിരോധ യോഗത്തിൽ അധികൃതർ മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപിച്ചതിന് ശേഷം സാധാരണഗതിയില്‍ പനി ഉണ്ടായാല്‍ കോവിഡ് ടെസ്റ്റ് ചെയ്യുകയും നെഗറ്റീവായാല്‍ സാധാരണ പനിക്കുള്ള വീട്ടു ചികിത്സ ചെയ്യുകയും പതിവുണ്ട്. …