അന്തേവാസികൾക്ക് നിയമലംഘനം നടത്താനുള്ള ഒരു സാഹചര്യവും ജയിലുകളിൽ സൃഷ്ടിക്കപ്പെടാൻ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മൊബൈൽ ഫോൺ ഉപയോഗം, ലഹരി ഉപയോഗം തുടങ്ങി ചെറുതും വലുതുമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒരുതരത്തിലും ജയിലിനകത്ത് പ്രോത്സാഹിപ്പിക്കാൻ പാടില്ല. നിയമവിധേയമല്ലാത്ത...