കൊല്ലം സിറ്റി, റൂറല്‍ പൊലീസിന് മുഖ്യമന്ത്രിയുടെ പ്രശംസ

August 12, 2020

കൊല്ലം : കോവിഡ് പ്രതിരോധത്തില്‍ കൊല്ലം സിറ്റി-റൂറല്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രശംസ ലഭിച്ചു. കോവിഡ് പ്രതിരോധിക്കാന്‍ റൂറല്‍ മേഖലയില്‍ പൊലീസ് നടപ്പിലാക്കിയ മാര്‍ക്കറ്റ് കമ്മിറ്റി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പത്ര സമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. …