.
.
തിരുവനന്തപുരം :മെയ് 30
കേന്ദ്ര ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി ബോഡികൾ, ട്രൈബ്യൂണലുകൾ എന്നിവിടങ്ങളിലേക്ക് ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി പോസ്റ്റുകളിലേക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന് കമ്മീഷന് അപേക്ഷ ക്ഷണിച്ചു. 12256 ഒഴിവുകളാണ് ഉള്ളത്. 18 മുതൽ 32 വയസ്സ് വരെ പ്രായമുള്ള അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമോ തത്തുല്യ യോഗ്യയോ ഉള്ളവർക്ക് അനുയോജ്യമായ തസ്തികകളിലേക്ക് അപേക്ഷിക്കാം
ടയര്‍ I, ടയര്‍ II എന്നിങ്ങനെ രണ്ട് തലങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തും. ആദ്യ ഘട്ടം 2026 ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിലും, രണ്ടാം ഘട്ടം 2026 ഡിസംബറിലും നടക്കും. പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കൂ. 2026 ജൂൺ 22 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. https://ssc.gov.in എന്ന വെബ്സൈറ്റിലും ആൻഡ്രോയിൽ ഫോണുകളിൽ mySSC എന്ന ആപ്പിലൂടെയും അപേക്ഷകൾ സമർപ്പിക്കാം.100 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി/എസ് ടി/വിമുക്തഭടന്മാര്/സ്ത്രീകള്‍ എന്നിവരെ പരീക്ഷാ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷയുടെ സ്കീം, സിലബസ്, മറ്റ് വിശദാംശങ്ങള്‍ എന്നിവയ്ക്കായി ഉദ്യോഗാര്‍ത്ഥികള്‍ 2026 മെയ് 21 ന് പ്രസിദ്ധീകരിച്ച അറിയിപ്പ് പരിശോധിക്കുക. www.ssckkr.kar.nic.in , https://ssc.gov.in എന്നീ വെബ് സൈറ്റുകളില്‍ അറിയിപ്പ് ലഭ്യമാണ്