മഹാരാഷ്ട്രയിൽ 2334 കോവിഡ് ബാധിതർ

മുംബൈ ഏപ്രിൽ 14: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 352 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം 300 ലേറെ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 2334 ആയി ഉയര്‍ന്നു.

അതേസമയം പൂനെ റൂബി ഹാള്‍ ആശുപത്രിയില്‍ രണ്ട് മലയാളികളടക്കം മൂന്ന് നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗസാധ്യതയുള്ള 36 നഴ്‌സുമാരെ ക്വാറന്റൈന്‍ ചെയ്തു. അതേസമയം നേരത്തെ നാല് മലയാളി നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ച ഭാട്ടിയ ആശുപത്രിയിലാണ് വീണ്ടുമൊരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇവിടെ 20 ലധികം നഴ്‌സുമാര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ഇതുവരെ 60 മലയാളി നഴ്‌സുമാര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.