മഞ്ഞ തവളകളുടെ നൃത്തത്തിന്റെ പേരിലും വ്യാജപ്രചരണം; തവളകളും കൊറോണയുമായി ഒരു ബന്ധവുമില്ല

July 15, 2020

ഭോപ്പാല്‍: മണ്‍സൂണ്‍ വന്നാല്‍ വ്യത്യസ്ത തരത്തിലുള്ള തവളകള്‍ പ്രത്യക്ഷപ്പെടുക സാധാരണ പ്രതിഭാസമാണ്. എന്നാല്‍, തിളക്കമുള്ള മഞ്ഞ തവളകളെ കാണുന്നത് അപൂര്‍വവും. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പര്‍വീണ്‍ കാസ്വാന്‍ ഐഎഫ്എസാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.