പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇത്തവണയും മത്സരിക്കുമെന്ന് യോഗി ആദിത്യനാഥ്

November 6, 2021

ഖൊരക്പൂര്‍: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 06/11/21 വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ എല്ലായ്‌പ്പോഴും തെരഞ്ഞടുപ്പില്‍ മത്സരിക്കാറുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍, പാര്‍ട്ടി പറയുന്ന മണ്ഡലത്തില്‍ നിന്ന് ഞാന്‍ ഇത്തവണയും മത്സരിക്കും,’ യോഗി …

ലഖിംപൂർ ഖേരി സംഭവം; കേന്ദ്രമന്ത്രി അജയ് മിശ്രയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടു

October 13, 2021

ന്യൂഡൽഹി: ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ടു. കേസ് രണ്ട് സിറ്റിങ് ജഡ്ജിമാർ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കേസിൽ അറസ്റ്റിലായ ആശിഷ് …

മതം നോക്കാതെ പങ്കാളിയെ തിരഞ്ഞെടുക്കാം: അലഹബാദ് ഹൈക്കോടതി

September 17, 2021

അലഹബാദ്: പ്രായപൂര്‍ത്തിയായവര്‍ക്ക് മതം നോക്കാതെ പങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന വ്യത്യസ്ത മത വിശ്വാസികളായ ഷിഫാ ഹസനും അവരുടെ പങ്കാളിയും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. പരസ്പരം പ്രണയത്തിലാണെന്നും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച്‌ ജീവിക്കുകയാണെന്നും അവര്‍ വാദിച്ചു. …

ജനസംഖ്യ നിയന്ത്രണ നിയമവുമായി യു.പി. സർക്കാർ

August 17, 2021

ഉത്തർപ്രദേശ്: ജനസംഖ്യാ നിയന്ത്രണത്തിൽ കർശന വ്യവസ്ഥകളുമായി ഉത്തർപ്രദേശ് സർക്കാർ. രണ്ടിലധികം കുട്ടികളുള്ളവർക്ക് ഇലക്ഷനിൽ മത്സരിക്കാനോ സർക്കാർ ജോലിക്കോ അർഹതയില്ല. ശമ്പളവർധന, സ്ഥാനക്കയറ്റം തുടങ്ങിയ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് ഉത്തർപ്രദേശ് സർക്കാർ. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്​ സർക്കാർ സബ്​സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ല. സർക്കാർ …

യുപിയില്‍ നൂറു സീറ്റില്‍ മല്‍സരിക്കുമെന്ന് അസദുദ്ദീന്‍ ഉവൈസി

June 26, 2021

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി നൂറു സീറ്റില്‍ മത്സരിക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് തീരുമാനം. പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ യുപികളില്‍ മത്സരിക്കാനുള്ള സീറ്റുകള്‍ തിരഞ്ഞെടുത്തു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. …

ചെളി നീക്കുന്നതിനിടെ ഗംഗ കനാലില്‍നിന്ന് കണ്ടെത്തിയത് രണ്ട് കാറുകള്‍, രണ്ടിലും ഓരോ മൃതദേഹങ്ങളും

June 23, 2021

ഉത്തർപ്രദേശിലെ ഗംഗ കനാലിൽനിന്ന് ചെളി നീക്കുന്നതിനിടെ കണ്ടെത്തിയത് രണ്ടു കാറുകൾ. രണ്ട് കാറിലും ഓരോ മൃതദേഹങ്ങളും. മുസാഫർ നഗറിലാണ് രണ്ടിടങ്ങളിലായി ഗംഗ കനാലിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബാഗ്ര സ്വദേശിയായ ദിൽഷാദ് അൻസാരി(27)യുടെ മൃതദേഹമാണ് ആദ്യം കനാലിൽനിന്ന് കണ്ടെത്തിയത്. നദിയിൽനിന്ന് പുറത്തെടുത്ത കാർ …

യുപിയിൽ മാധ്യമ പ്രവർത്തകൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു; മരണം മദ്യമാഫിയയയിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പോലീസിന് പരാതി നൽകി മണിക്കൂറുകൾക്കകം

June 15, 2021

ലഖ്‌നൗ: മദ്യമാഫിയയയിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസിന് പരാതി നൽകി മണിക്കൂറുകൾക്കകം മാധ്യമ പ്രവർത്തകനെ വാഹന അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ പ്രതാപ് ഘട്ടിലെ എബിപി ഗംഗ ചാനൽ റിപ്പോർട്ടറായിരുന്ന സുലഭ് ശ്രീവാസ്‌തവയെ ആണ് 13/06/21 ഞായറാഴ്ച രാത്രി …

വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിക്കുന്നത് സുരക്ഷിതമെന്ന് കേന്ദ്ര സമിതി

May 28, 2021

ന്യൂഡല്‍ഹി: ആദ്യ ഡോസ് സ്വീകരിച്ച വാക്‌സിനില്‍ നിന്ന് രണ്ടാം ഡോസ് വാക്‌സിന്‍ മാറിയാല്‍ കുഴപ്പമില്ലെന്ന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ കൊവിഡ് വാക്‌സിനേഷന്‍ വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. വികെ പോളാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ ബദ്നി പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററില്‍ …

ലോക്ഡൗണ്‍ ലംഘിച്ച് നടത്തിയ വിവാഹങ്ങള്‍ നിയമവിരുദ്ധം; സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

May 27, 2021

ഭോപാല്‍: ലോക്ഡൗണ്‍ ലംഘിച്ച് നടത്തിയ വിവാഹങ്ങള്‍ അസാധുവാക്കുമെന്ന് ഉത്തരവിറക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മേയ് മാസത്തില്‍ രഹസ്യമായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ വിവാഹങ്ങള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുമെന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും അധികൃതര്‍ 26/05/21 ബുധനാഴ്ച വ്യക്തമാക്കി. വിവാഹ വേദികള്‍ …

ആദ്യ കോവിഷീല്‍ഡ്, രണ്ടാം ഡോസ് കോവാക്സിന്‍: യുപിയില്‍ 20 പേര്‍ക്ക് വാക്‌സിന്‍ മാറി നല്‍കി

May 27, 2021

ലഖ്നൗ: ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ്നഗറില്‍ കൊവിഡ് വാക്‌സിന്‍ മാറി നല്‍കിയത് വിവാദത്തില്‍. ആദ്യ ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച 20 പേര്‍ക്കാണ് രണ്ടാം ഡോസായി കോവാക്സിന്‍ നല്‍കിയത്. വ്യത്യസ്ത വാക്സിന്‍ സ്വീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഏപ്രില്‍ ആദ്യവാരം …