സ്റ്റോക്ക്ഹോം സമ്മേളനത്തിൽ 7 പ്രത്യേകതരം ജൈവമാലിന്യങ്ങളെ ഉൾപ്പെടുത്തിയ നടപടി കേന്ദ്രമന്ത്രിസഭ ശരിവെച്ചു

October 7, 2020

ന്യൂ ഡൽഹി സ്റ്റോക്ക്ഹോം സമ്മേളനത്തിൽ, പേർസിസ്റ്റന്റ് ഓർഗാനിക് പൊലുട്ടന്റ് (POP) പട്ടികയ്ക്ക് കീഴിൽ ഏഴ് രാസപദാര്‍ത്ഥങ്ങൾ ഉൾപ്പെടുത്തിയ നടപടി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭ ശരിവെച്ചു. ഭാവിയിൽ, ആഭ്യന്തര നിയന്ത്രണമുള്ള പ്രത്യേകതരം ജൈവമാലിന്യങ്ങളെ (POP) സ്റ്റോക്ക്ഹോം സമ്മേളനത്തിന് കീഴിൽ കൊണ്ടുവരുന്ന നടപടികളെ അംഗീകരിക്കാനുള്ള അധികാരം, വിദേശകാര്യം, പരിസ്ഥിതി-വനം കാലാവസ്ഥാവ്യതിയാന മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിമാർക്ക് കാബിനട്ട് നൽകി. ഇത് നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കും.   POP യ്ക്ക് കീഴിൽ 7 രാസവസ്തുക്കളെ ഉൾപ്പെടുത്തിയത് ശരിവച്ച ക്യാബിനെറ്റ് നടപടി, പരിസ്ഥിതി, മനുഷ്യ ആരോഗ്യ സംരക്ഷണ മേഖലകളിലെ അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങൾ പാലിക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണ്. ബന്ധപ്പെട്ട അന്താരാഷ്ട്ര പാരിസ്ഥിതിക സൗകര്യത്തിന് (GEF) കീഴിലെ ധന വിഭവങ്ങളെ കൃത്യമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനും ഇത് അവസരമൊരുക്കും.  

കേന്ദ്ര റെയിൽവേ സഹമന്ത്രി ശ്രീ സുരേഷ് സി. അംഗഡിയുടെ വിയോഗത്തിൽ കേന്ദ്ര മന്ത്രിസഭ അനുശോചിച്ചു

September 24, 2020

ന്യൂ ഡൽഹി: 2020 സെപ്റ്റംബർ 23 ന്യൂഡൽഹിയിൽ അന്തരിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി ശ്രീ സുരേഷ്.സി. അംഗഡിയുടെ വിയോഗത്തിൽ കേന്ദ്ര മന്ത്രിസഭ അഗാധ ദുഃഖം രേഖപ്പെടുത്തി.  അദ്ദേഹത്തോടുള്ള ആദരസൂചകമായി മന്ത്രിസഭ 2 മിനിറ്റ് മൗനമാചരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ശ്രഷ്‌ഠനായ നേതാവ്, വിദ്യാഭ്യാസ …

സോഹ്ന-മാനേസര്‍-ഖര്‍ഖൗദ വഴി പല്‍വാല്‍ മുതല്‍ സോനിപത് വരെയുള്ള ഹരിയാന ഓര്‍ബിറ്റല്‍ റെയില്‍ ഇടനാഴി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

September 15, 2020

പദ്ധതിയുടെ ആകെ നീളം  121.7 കിലോമീറ്റര്‍ റെയില്‍വെ മന്ത്രാലയത്തിന്റെയും ഹരിയാന ഗവണ്‍മെന്റിന്റെയും സംയുക്ത സംരംഭമായ ഹരിയാന റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്ആര്‍ഐഡിസി) പദ്ധതി നടപ്പാക്കും. ഡല്‍ഹിയിലേക്കല്ലാതെയുള്ള ഗതാഗതത്തിനായി പണികഴിപ്പിക്കുന്ന ഇടനാഴി എന്‍.സി.ആറിലെ ഹരിയാന സംസ്ഥാന ഉപമേഖലയില്‍ മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക് …

ബീഹാറിലെ ദർഭംഗയിൽ പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

September 15, 2020

ന്യൂഡൽഹി:ബീഹാറിലെ ദർഭംഗയിൽ പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രധാൻ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ എയിംസിനായി ഒരു ഡയറക്ടർ തസ്തിക സൃഷ്ടിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.1264 കോടി രൂപയാണ് പദ്ധതി ചെലവ്. കേന്ദ്ര സർക്കാർ അംഗീകാരം ലഭിച്ച തീയതി മുതൽ 48 മാസത്തിനുള്ളിൽ എയിംസ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സാധാരണക്കാർക്കുള്ളഗുണങ്ങൾസംബന്ധിച്ചപ്രധാനവസ്തുതകൾ: * പുതിയ എയിംസിൽ 100 യൂ.ജി എം.ബി.ബി.എസ്. സീറ്റുകളും 60 ബി.എസ്‌.സി. നഴ്‌സിംഗ് സീറ്റുകളും ഉണ്ടാകും. * പുതിയ എയിംസിൽ 15-20 സൂപ്പർ സ്പെഷ്യാലിറ്റി വകുപ്പുകൾ ഉണ്ടാകും. * പുതിയ എയിംസിൽ 750 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉണ്ടാകും. * നിലവിലുള്ള എയിംസുകളിലെ കണക്ക് പരിശോധിക്കുമ്പോൾ പുതിയ എയിംസിൽ പ്രതിദിനം 2000 പേരെ പരിശോധിച്ച് ചികിത്സ നിർദ്ദേശിക്കാനും പ്രതിമാസം 1000 രോഗികളെ കിടത്തി ചികിത്സിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. * പി‌.ജി., ഡി‌.എം./എം.‌സി.‌എച്ച്. സൂപ്പർ-സ്പെഷ്യാലിറ്റി കോഴ്സുകളും ഭാവിയിൽ ആരംഭിക്കും. പുതിയ എയിംസിനോടനുബന്ധിച്ച് ആശുപത്രി, മെഡിക്കൽ-നഴ്സിംഗ് കോഴ്സുകൾക്കുള്ള ടീച്ചിംഗ് ബ്ലോക്ക്, പാർപ്പിട സമുച്ചയം, മറ്റ് അനുബന്ധ സൗകര്യങ്ങളും സേവനങ്ങളും എന്നിവ ഉൾപ്പെടുന്നു. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം, മെഡിക്കൽ വിദ്യാഭ്യാസം, നഴ്സിംഗ് വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്കായി മേഖലയിൽ ഒരു ദേശിയ പ്രാധാന്യമുള്ള സ്ഥാപനം എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. നിർദ്ദിഷ്ട എയിംസിൽ ആയുഷ് ബ്ലോക്ക്, ഓഡിറ്റോറിയം, രാത്രി തങ്ങുന്നതിനുള്ള സൗകര്യം, ഗസ്റ്റ് ഹൗസ്, ഹോസ്റ്റലുകൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവ ഉണ്ടായിരിക്കും. ഈ സ്ഥാപനങ്ങളുടെ പ്രവർത്തന ചെലവ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പി.എം.എസ്.എസ്.വൈ പദ്ധതി പ്രകാരം ഗ്രാന്റ് ആയി ലഭിക്കും. പുതിയ എയിംസിന്റെ നിർമാണച്ചെലവ് പൂർണമായും കേന്ദ്രസർക്കാർ വഹിക്കും. പുതിയ എയിംസിന്റെ പ്രവർത്തന-പരിപാലന ചെലവുകളും പൂർണമായും കേന്ദ്ര സർക്കാർ തന്നെ വഹിക്കും. വിവിധ അധ്യാപക-അനധ്യാപക തസ്തികകളിൽ പുതിയ എയിംസ് 3000 ത്തോളം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഒട്ടേറെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.

കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയെത്തുടർന്ന് വൈദ്യുതി മേഖലയിൽ പണ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി

August 20, 2020

ന്യൂ ഡെൽഹി: വിതരണ കമ്പനികൾക്ക്(DISCOM) നൽകുന്ന വായ്പാപരിധി ദീർഘിപ്പിക്കുന്നതിന്  പവർ ഫിനാൻസ് കോർപ്പറേഷൻ,  റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ എന്നിവയ്ക്ക് ഒറ്റത്തവണ ഇളവ് കേന്ദ്ര മന്ത്രിസഭാ യോഗം അനുവദിച്ചു . ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റിയാണ് …

2020-21 ലെ സീസണിൽ പഞ്ചസാര മില്ലുകൾ നൽകേണ്ട കരിമ്പിന്റെ ന്യായ വില കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

August 20, 2020

ന്യൂ ഡെൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി 2020-21 പഞ്ചസാര സീസണിൽ (ഒക്ടോബർ-സെപ്റ്റംബർ) പഞ്ചസാര മില്ലുകൾ നൽകേണ്ട കരിമ്പിന്റെ ന്യായവില (എഫ്ആർപി) സംബന്ധിച്ച്‌ കാർഷിക വില നിർണയ കമ്മീഷന്റെ (സി‌എ‌സി‌പി) ശുപാർശകൾ അംഗീകരിച്ചു. …

പൊതു യോഗ്യതാ നിര്‍ണ്ണയ പരീക്ഷ നടത്തുന്നതിനായി ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി രൂപീകരിക്കുന്നതിനു മന്ത്രിസഭയുടെ അനുമതി

August 20, 2020

എസ്.എസ്.സി., ആര്‍.ആര്‍.ബികള്‍, ഐ.ബി.പി.എസ്. എന്നിവയ്ക്കായി പ്രാഥമിക തലത്തില്‍ അപേക്ഷകരെ സ്‌ക്രീന്‍ ചെയ്യുന്നതിനു പൊതു യോഗ്യതാ നിര്‍ണ്ണയ പരീക്ഷ (സി.ഇ.ടി.) ന്യൂ ഡെൽഹി: കേന്ദ്ര ഗവണ്‍മെന്റ് ജോലികളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളില്‍ ശ്രദ്ധേയമായ പരിഷ്‌കാരത്തിനു വഴിവെക്കുന്ന ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി (എന്‍.ആര്‍.എ.) രൂപീകരിക്കുന്നതിനു പ്രധാനമന്ത്രി …