പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ക്ക് ആശ്വാസമായി കാര്‍ത്തുമ്പി കുട നിര്‍മ്മാണം

June 15, 2021

പാലക്കാട്: കോവിഡ് പ്രതിസന്ധിയില്‍ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകള്‍ക്ക് ആശ്വാസമാവുകയാണ് കാര്‍ത്തുമ്പി കുട നിര്‍മ്മാണം. സീസണായിട്ടും ഓര്‍ഡറുകള്‍ ലഭിക്കാത്തതിനാല്‍ നിര്‍ത്തിവെച്ചിരുന്ന നിര്‍മാണം ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ആദിവാസി സംഘടനയായ തമ്പിന്റെ നേതൃത്വത്തിലാണ് കുട നിര്‍മാണം. ഷോളയൂര്‍, അഗളി പഞ്ചായത്തുകളിലെ 14 ഊരുകളില്‍ നിന്നായി മുപ്പതോളം സ്ത്രീകളാണ് …