കടുവകളുടെ കണക്കെടുപ്പിന് വനത്തിനുള്ളിൽ സ്ഥാപിച്ച ക്യാമറകള്‍ മോഷണം പോയി
മാനന്തവാടി: വയനാടൻ കാടുകളിലെ കടുവകളുടെ കണക്കെടുപ്പിന് സ്ഥാപിച്ച ക്യാമറകൾ മോഷണം പോയി. കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ച് അധികദിവസം ആകുന്നതിന് മുൻപാണ് വനംവകുപ്പിന് തിരിച്ചടിയാകുന്ന സംഭവങ്ങളാണുണ്ടായിരിക്കുന്നത്. കടുവകളുടെ കണക്കെടുപ്പിന് ചിത്രങ്ങൾ പകർത്തുന്നതിനായി വനത്തിനുള്ളിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് ക്യാമറകളാണ് മോഷണം പോയതായി വനംവകുപ്പ് വിശദമാക്കിയത്. …