തൃശൂര്‍: കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരില്‍ ചികിത്സയിലായിരുന്ന മൂന്ന് പേര്‍ ആശുപത്രി വിട്ടു. തുടര്‍ച്ചയായ രണ്ടാം വട്ടവും പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്. അടുത്ത 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. …