തിരൂര്‍ ജില്ലാ ആശുപത്രിയിലെ നവീകരിച്ച രക്തബാങ്ക് നാടിന് സമര്‍പ്പിച്ചു

October 10, 2021

മലപ്പുറം :  തിരൂര്‍ ജില്ലാ ആശുപത്രിയിലെ നവീകരിച്ച രക്തബാങ്കിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പുതിയ രക്തബാങ്ക് സജ്ജീകരിച്ചിരിക്കുന്നത്. തിരൂര്‍ ജില്ലാ …

തിരൂര്‍ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം

October 10, 2021

തിരൂര്‍ : കാനറാ ബാങ്കിന്റെ തിരൂര്‍ ശാഖയിലെ എടിഎം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം. ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ചാണ്‌ എടിഎം തുറക്കാന്‍ ശ്രമിച്ചത്‌. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ്‌ പ്രാഥമിക വിവരം. പുലര്‍ച്ചെ എടിഎമ്മില്‍ നിന്ന്‌ പണം പിന്‍വലിക്കാനെത്തിയ പത്രം ഏജന്‍റാണ്‌ കവര്‍ച്ചാ ശ്രമം ആദ്യം …

ഇയർഫോണ്‍ ഉപയോഗിച്ച് പാളത്തിലൂടെ നടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു

September 4, 2021

തിരൂർ : പ്രഭാത സവാരിക്ക് പോകുന്നതിനിടെ തിരൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. തിരൂർ പരന്നേക്കാട് അജിത് കുമാർ (19) ആണ് മരിച്ചത്. 04/09/21 ശനിയാഴ്ച രാവിലെയാണ് സംഭവം. ഇയർഫോണ്‍ ഉപയോഗിച്ച് പാളത്തിലൂടെ നടക്കവെ ആയിരുന്നു അപകടം. ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചത്. …

യുവാവിന്‌ കുത്തേറ്റ സംഭവത്തില്‍ പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

June 22, 2021

തിരൂര്‍: പറവണ്ണയില്‍ യുവാവിന്‌ കുത്തേറ്റ സംഭവത്തില്‍ പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആലിന്‍ചുവട്‌ പളളിപ്പറമ്പില്‍ വേലായുധന്‍(55) ആണ്‌ അറസ്റ്റിലായത്‌. 2021 ജൂണ്‍ 20 ഞായറാഴ്‌ച രാത്രി എട്ടുമണിയോടെയാണ്‌ സംഭവം. തിരൂര്‍ ആലിന്‍ചുവട്‌ പളളിപറമ്പില്‍ സുരേഷ്‌ ബാബുവിനാണ്‌ കുത്തേറ്റത്‌. ക്വാറന്റയിനില്‍ കഴിയാതെ പുറത്തിറങ്ങി …

മലപ്പുറത്തും ബ്ലാക്ക് ഫംഗസ് രോഗബാധ, 62 കാരന്റെ കണ്ണ് നീക്കം ചെയ്തു

May 19, 2021

തിരൂർ: മലപ്പുറം ജില്ലയിൽ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം തിരൂർ എയൂർ സ്വദേശിയായ 62കാരനിൽ ആണ് രോഗം കണ്ടെത്തിയത്. ഏഴൂർ ഗവ.ഹൈസ്കൂളിന് സമീപം താമസിക്കുന്ന വലിയപറമ്പിൽ അബ്ദുൽ ഖാദറിനാണ് ഫംഗസ് രോഗ ബാധ ഉണ്ടായത്. രോഗബാധ മൂലം അടിയന്തിര ശസ്ത്രക്രിയയിലൂടെ …

അട്ടിമറി വിജയം നേടിയ മു​സ്​​ലിം ലീഗ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ക​ട​യ്ക്ക്​ തീ​യി​ട്ടു

December 17, 2020

തി​രൂ​ര്‍: പു​റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മു​സ്​​ലിം ലീ​ഗ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ക​ട​യ്ക്ക്​ തീയിട്ടു. 17ാം വാ​ര്‍​ഡ് എ​ട​ക്ക​നാ​ടി​ല്‍ നി​ന്നും അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ പ​ന​ച്ചി​യി​ല്‍ നൗ​ഫ​ലിന്റെ കാ​വി​ല​ക്കാ​ടു​ള്ള കാ​റ്റ​റിം​ഗ് സ​ര്‍​വീ​സ് ക​ട​യാ​ണ് തീയിട്ടത്. 16-12-2020 ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോടെയാണ് സംഭവം. തീ ആ​ളി​പ്പ​ട​ര്‍​ന്ന് സ​മീ​പ​ത്തെ …

അഞ്ചു മാസം ഗർഭിണിയായ യുവതി 3 വയസ്സുകാരിയെയും കൊണ്ട് കിണറ്റിൽ ചാടി മരിച്ചു.

November 12, 2020

മലപ്പുറം : മലപ്പുറം തിരൂരിൽ 5 മാസം ഗർഭിണിയായ യുവതി മൂന്ന് വയസുകാരിയായ മകളെയും കൊണ്ട് കിണറ്റിൽ ചാടി മരിച്ചു. 11- 11 -2020 വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പുല്ലൂര് വൈരങ്കോട് റോഡിൽ വാടകവീട്ടിൽ താമസിച്ചിരുന്ന തിരൂർ അന്നാര സ്വദേശി …