മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

July 2, 2020

മാനന്തവാടി: മാനന്തവാടിയിലെ സ്വകാര്യവ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മരിച്ച നിലയില്‍ ഞായറാഴ്ച കണ്ടെത്തിയ മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ആക്രി പെറുക്കിവില്‍ക്കുന്ന കൊല്ലം അഞ്ചല്‍ സ്വദേശി ഉണ്ണികൃഷ്ണ(55)നാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. മാനന്തവാടി അമ്പുകുത്തി കല്ലുമൊട്ടംകുന്ന് കോളനിയിലെ വാസു (50), …