മുംബൈ, നവംബർ 27: മഹാരാഷ്ട്ര നിയമസഭയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 288 അംഗങ്ങൾ ബുധനാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയുടെ പ്രോ-ടെം സ്പീക്കർ കാളിദാസ് കൊളാംബ്കറാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. നിയുക്ത മുഖ്യമന്ത്രി ഇല്ലാതെ സഭാ ഒത്തുകൂടിയ അപൂർവ സന്ദർഭമാണിത്.