സുഭിക്ഷ കേരളം: ക്ഷീര വിപ്ലവത്തിന് ലക്ഷ്യമിട്ട് ആലപ്പുഴ ജില്ല

June 27, 2020

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ക്ഷീര വിപ്ലവത്തിന് ഒരുങ്ങുകയാണ് ജില്ല. ഒമ്പത് കോടിയില്‍പ്പരം രൂപ ചെലവിട്ട് നിരവധി പദ്ധതികളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്നത്. വകുപ്പിന്റെ പതിവ് പദ്ധതികള്‍ക്ക് പുറമേയാണിത്. ക്ഷീരകര്‍ഷകരുടെ …

കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കും

June 23, 2020

തിരുവനന്തപുരം: കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കാനും അതിലൂടെ കര്‍ഷകര്‍ക്ക് നല്ല വില ലഭ്യമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധ മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതു കൊണ്ടുമാത്രം ഈ രംഗത്തെ കാതലായ പ്രശ്‌നം പരിഹരിക്കപ്പെടില്ല. ഉല്പാദനത്തി നനുസരിച്ച് വിപണിയുണ്ടാകണം. വിലകിട്ടണം. ‘സുഭിക്ഷ …

തരിശുനിലം വിളനിലമാക്കി തൃശൂര്‍ സഹകരണ സ്പിന്നിങ് മില്‍

June 22, 2020

തൃശൂര്‍: 34 വര്‍ഷമായി തരിശു കിടന്ന ഭൂമിക്ക് കോവിഡ് കാലത്ത് ശാപമോക്ഷം. ഇന്ന് ഇവിടെയെത്തുന്നവരെ വരവേല്‍ക്കുന്നത് നിറയെ തളിര്‍ത്ത ചീരയും, തഴച്ചു വളര്‍ന്ന വെണ്ടയും, മറ്റു പച്ചകറികളുമാണ്. വടാക്കാഞ്ചേരി വാഴാനിയിലുളള തൃശൂര്‍ സഹകരണ സ്പിന്നിങ്ങ് മില്ലിന്റെ സ്ഥലത്താണ് ജീവനക്കാര്‍ ചേര്‍ന്ന് കൃഷിയിറക്കിയത്. …

സുഭിക്ഷ കേരളം: മലപ്പുറം ജില്ലയിലെ താനാളൂരില്‍ നാലേക്കര്‍ തരിശില്‍ കൃഷിയിറക്കുന്നു

June 21, 2020

മലപ്പുറം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നാല് ഏക്കര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കാനൊരുങ്ങി താനാളൂരിലെ ഗ്രന്ഥശാല പ്രവര്‍ത്തകര്‍. താനാളൂര്‍ കൃഷി ഭവന്റെ പിന്തുണയോടെ വി.ആര്‍ നായനാര്‍ സ്മാരക ഗ്രന്ഥാലയം പ്രവര്‍ത്തകരാണ് തരിശായി കിടക്കുന്ന നാല് ഏക്കര്‍ ഭൂമിയില്‍ മരച്ചീനിയും പയറും കൃഷിയിറക്കുന്നത്.  ദേവധാര്‍ …

മൃഗസംരക്ഷണ മേഖലയുടെ സമഗ്രവികസനത്തിന് 60.84 കോടി രൂപയുടെ പദ്ധതികള്‍

June 18, 2020

കൊല്ലം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ  മൃഗസംരക്ഷണ മേഖലയുടെ സമഗ്രവികസനത്തിനായി 60.84 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും  നാല് മുനിസിപ്പാലിറ്റികളിലും കൊല്ലം കോര്‍പറേഷന്‍ എന്നിവിടങ്ങളിലുമായി 596 പദ്ധതികളാണ് നടപ്പാക്കുന്നത്.മുട്ടയുത്പാദനം, മാംസോത്പാദനം …

സുഭിക്ഷ കേരളം പ്രചരണത്തിന് കുടുംബശ്രീ ഷോര്‍ട്ട് ഫിലിം

June 2, 2020

കാസര്‍കോഡ് സുഭിക്ഷ കേരളം പദ്ധതി പ്രചാരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഷോര്‍ട്ട് ഫിലിം പുറത്തിറക്കി.  ഷോര്‍ട്ട് ഫിലിം സംസ്ഥാന അവാര്‍ഡ് ജേതാവായ സന്തോഷ് പെരിങ്ങേത്ത് സംവിധാനം നിര്‍വ്വഹിച്ച് മറിമായം ആര്‍ട്ടിസ്റ്റും ചെറുവത്തൂര്‍ സ്വദേശിയുമായ  ഉണ്ണിരാജ അഭിനയിച്ച സുഭിക്ഷ കേരളം ഷോര്‍ട്ട് ഫിലിം ജില്ലാ …

പത്തനംതിട്ട; സുഭിക്ഷ കേരളം പദ്ധതി: സാങ്കേതിക സമിതി രൂപീകരിച്ചു

May 28, 2020

പത്തനംതിട്ട: ജില്ലയിലെ സുഭിക്ഷകേരളം പദ്ധതിയുടെ ഏകോപനം ഉറപ്പാക്കുന്നതിന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറായി സാങ്കേതിക സമിതി രൂപീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍/ അസിസ്റ്റന്റ് ഡയറക്ടര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, …