സ്വാതന്ത്ര്യ സമര സേനാനികളായ ഗോത്ര വർഗക്കാർക്കായുള്ള പ്രത്യേക മ്യൂസിയങ്ങൾക്ക് ഗോത്ര വർഗ്ഗ മന്ത്രാലയം തുടക്കമിടുന്നു

August 12, 2020

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ഗോത്രവർഗ വിഭാഗക്കാർ നൽകിയ സംഭാവനകൾ പരിഗണിച്ച് അവരുടെ സംഭാവനകൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക മ്യൂസിയങ്ങൾ ഗോത്രവർഗ്ഗ മന്ത്രാലയം സ്ഥാപിക്കുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം 2016ലെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയിരുന്നു. ബ്രിട്ടീഷുകാർക്ക് കീഴടങ്ങാതെ അവർക്കെതിരെ പോരാടിയ ധീരരായ …