ആലപ്പുഴ: കോവിഡ്; മാനസികാരോഗ്യത്തിന് പുന്നപ്ര വേദവ്യാസ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ പ്രത്യേക ചികിത്സാ സൗകര്യം

September 2, 2021

ആലപ്പുഴ: ജില്ലയില്‍ കോവിഡാനന്തര മാനസികാരോഗ്യ പരിപാലനത്തിനും രോഗചികിത്സയ്ക്കുമായി പുന്നപ്ര വേദവ്യാസ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ മാനസികാരോഗ്യ വിഭാഗം പ്രത്യേക ഒ.പി. ഒരുക്കി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക കൗണ്‍സിലിങ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഇവിടെ ലഭ്യമാണ്. …