തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനഃര്‍വിഭജനത്തിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
തിരുവനന്തപുരം : സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനഃര്‍വിഭജനത്തിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മൂന്നുഘട്ടങ്ങളിലായാണ് പുനര്‍വിഭജന പ്രക്രിയ നടക്കുന്നത്.ആദ്യഘട്ടത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍,മുനിസിപ്പാലിറ്റികള്‍,കോര്‍പ്പറേഷനുകള്‍,എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നാഘട്ടത്തില്‍ ജില്ലാപഞ്ചായത്തുകളിലും വാര്‍ഡ് പുനര്‍വിഭജനം നടത്തും. പരാതികളും ആക്ഷേപങ്ങളും ഉണ്ടെങ്കില്‍ ജില്ലാ …