
Tag: Rbi


കിഫ്ബി മസാല ബോണ്ടിറക്കാൻ സംസ്ഥാന സർക്കാരിനു നൽകിയ അനുമതി സ്ഥാപനത്തിനു വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ന്യൂഡൽഹി: കിഫ്ബി മസാല ബോണ്ടിറക്കാൻ സംസ്ഥാന സർക്കാരിന് അനുവാദം നൽകിയിട്ടുണ്ടെന്നും എന്നാൽ ഇത് സ്ഥാപനത്തിനു വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സംസ്ഥാനം വിദേശത്തുനിന്നു പണം സമാഹരിക്കുന്നതു ഭരണഘടനാപരമാണോ അല്ലയോ എന്നതു തങ്ങളുടെ പരിശോധനാ പരിധിയില്‍ വരുന്ന വിഷയമല്ലെന്നും …

കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളുണ്ടാക്കാന്‍ അനുമതി: ഭിന്നാഭിപ്രായങ്ങളുമായി കോര്‍പറേറ്റ്-ബാങ്കിങ് മേഖലാ വിദഗ്ധര്‍
ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളുണ്ടാക്കാന്‍ അനുമതി നല്‍കാമെന്ന ശുപാര്‍ശയെ എതിര്‍ത്ത് വിദഗ്ധര്‍. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് മേഖലയിലുള്ള ഇടപെടലിന് അതി ശക്തമായ മേല്‍നോട്ടം ആവശ്യമാണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.ബാങ്കിങ് റെഗുലേഷന്‍ ആക്ടില്‍ ആവശ്യമായ ഭേദഗതി വരുത്തി, വന്‍കിട വ്യവസായ ഗ്രൂപ്പുകള്‍ക്കും ബാങ്കുകള്‍ ആരംഭിക്കാമെന്നതടക്കമുള്ള …


ലക്ഷ്മി വിലാസ് ബാങ്കില്‍ നിക്ഷേപിച്ചവര്‍ ഭയക്കേണ്ടതില്ലെന്ന് ആര്‍ബിഐ
ന്യൂഡല്‍ഹി: കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തമിഴ്നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി വിലാസ് ബാങ്കില്‍ നിക്ഷേപിച്ചവര്‍ ഭയക്കേണ്ടതില്ലെന്ന് ആര്‍ബിഐ. നിലവില്‍ നിക്ഷേപകര്‍ക്ക് 25,000 രൂപ വരെ മാത്രമേ പിന്‍വലിക്കാനാവൂ. ഡിസംബര്‍ 16 വരെയാണ് നിയന്ത്രണം. ആര്‍ബിഐയില്‍ നിന്നുള്ള പ്രത്യേക അനുമതിയോടെ ആരോഗ്യം, ഉന്നത …


തിരിച്ചടവ് കാലാവധി 2 വര്‍ഷത്തേക്കു നീട്ടണം: 26 മേഖലകള്‍ക്കായി വായ്പ പുനഃക്രമീകരണ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് കെ വി കാമത്ത് സമിതി
ന്യൂഡല്‍ഹി: മൊറട്ടോറിയം സഹിതമോ അല്ലാതെയോ തിരിച്ചടവ് കാലാവധി 2 വര്‍ഷത്തേക്കു നീട്ടുക, കടം ഓഹരിയാക്കി മാറ്റുക തുടങ്ങിയവയുള്‍പ്പെടുത്തി.26 മേഖലകള്‍ക്കായി റിസര്‍വ് ബാങ്കിന്റെ വിദഗ്ധ സമിതി വായ്പ പുനഃക്രമീകരണ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചു. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, ഹോട്ടല്‍, റസ്റ്ററന്റ്, ടൂറിസം, പ്ലാസ്റ്റിക് ഉല്‍പാദനം …

ആർബിഐയുടെ പ്രഖ്യാപനങ്ങളെ പ്രകീർത്തിച്ച് മോദി
ന്യൂഡൽഹി മാർച്ച് 27: റിസേർവ് ബാങ്കിന്റെ പ്രഖ്യാപനങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആർബിഐ എടുത്തിരിക്കുന്നത് വലിയൊരു ചുവട് വെയ്പ്പാണെന്നും മോദി കൂട്ടിച്ചേർത്തു. പ്രഖ്യാപനങ്ങൾ മധ്യവർഗക്കാർക്കും വാണിജ്യത്തിനും സഹായകമാകുമെന്നും മോദി പറഞ്ഞു ആർബിഐ പ്രഖ്യാപനങ്ങൾ പണലഭ്യത ഉറപ്പുവരുത്തും. കോവിഡ് വ്യാപനത്തിൽ വെല്ലുവിളികൾ നിന്ന് …